തളിപ്പറമ്പിൽ കെ.പി ഹംസ മുസ്‌ലിയാർ അനുസ്മരണവും അൽമഖർ സനദ് ദാന സമ്മേളനവും സമാപിച്ചു
അൽമഖർ ശില്പിയും സമസ്തയുടെ സമുന്നത നേതൃത്വവുമായ കൻസുൽ ഉലമ ഹംസ ഉസ്താദിന്റെ എട്ടാം ആണ്ട് അനുസ്മരണവും അൽ മഖർ സനദ് ദാന സമ്മേളനം പ്രൗഢമായി സമാപിച്ചു. എൺപത് അമാനീ പണ്ഡിതർ സനദ് സ്വീകരിച്ചു. രാവിലെ നടന്ന മഹ്ളറത്തുൽ ബദ്‌രിയ്യയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മുഹമ്മദ് മുസ്‌ലിയാർ നുച്യാട് ആമുഖ പ്രഭാഷണം നടത്തി. മഹ്മൂദ് അൻവരി പോത്താംകണ്ടം നേതൃത്വം നൽകി.
തളിപ്പറമ്പ് : അൽമഖർ ശില്പിയും സമസ്തയുടെ സമുന്നത നേതൃത്വവുമായ കൻസുൽ ഉലമ ഹംസ ഉസ്താദിന്റെ എട്ടാം ആണ്ട് അനുസ്മരണവും അൽ മഖർ സനദ് ദാന സമ്മേളനം പ്രൗഢമായി സമാപിച്ചു. എൺപത് അമാനീ പണ്ഡിതർ സനദ് സ്വീകരിച്ചു. രാവിലെ നടന്ന മഹ്ളറത്തുൽ ബദ്‌രിയ്യയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മുഹമ്മദ് മുസ്‌ലിയാർ നുച്യാട് ആമുഖ പ്രഭാഷണം നടത്തി. മഹ്മൂദ് അൻവരി പോത്താംകണ്ടം നേതൃത്വം നൽകി.
രാവിലെ 9.30ന് നടന്ന സ്റ്റുഡന്റ്സ് കോൺഫറൻസ് പി.കെ. അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയിൽ ഡോ. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, റോഷൻ നൂറാനി ക്ലാസുകൾക്ക് നേതൃത്വം നൽകി. 10 മണിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ അസംബ്ലി യാർഡിൽ നടന്ന അമാനീസ് സംഗമം അബ്ദുസ്സ്വമദ് അമാനിയുടെ അധ്യക്ഷതയിൽ അൽമഖർ കോളേജ് ഓഫ് ശരീഅ പ്രിൻസിപ്പാൾ അബ്‌ദുൽ ഗഫൂർ ബാഖവി അൽകാമിലി ഉദ്ഘാടനം ചെയ്തു. മുഹ്‌യുദ്ധീൻ ഫൈസി കയരളം, മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടിൽ, അബ്ദുറഹ്മാൻ ബാഖവി പരിയാരം, അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അമാനീസ് അസോസിയേഷൻ വാർഷിക കൗൺസിലും പുനഃസംഘടനയും നടന്നു.
ഉച്ചക്ക് 2ന് നടന്ന സമസ്ത ഉലമ ആക്ടിവിസത്തിന്റെ ഒരു നൂറ്റാണ്ട് സെഷനിൽ കെ. അബ്ദുറശീദ് ദാരിമി നൂഞ്ഞേരിയുടെ അധ്യക്ഷതയിൽ പി. പി. അബ്ദുൽ ഹകീം സഅദി ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. വൈകീട്ട് 4ന് അമാനിമാർക്കുള്ള സ്ഥാന വസ്ത്ര വിതരണത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങൾ കൊയിലാണ്ടി നൽകി. 5മണിക്ക് നടന്ന ബുർദ സദസ്സിന് ഇമാം ബൂസ്വീരി ഫൗണ്ടേഷൻ ബുർദ ഇഖ്‌വാനുകൾ നേതൃത്വം നൽകി. സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ പാനൂർ പ്രാർത്ഥന നടത്തി. വൈകുന്നേരം 6ന് നടന്ന അനുസ്മരണ സനദ് ദാന സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖ്വീഹ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. അൽമഖർ വർക്കിംഗ് പ്രസിഡന്റ് പട്ടുവം കെ. പി. അബൂബക്ർ മൗലവിയുടെ അധ്യക്ഷതയിൽ അൽ മഖർ പ്രസിഡൻറും സമസ്ത കേരള ജംഇയത്തുൽ ഉലമ ജന. സെക്രട്ടറിയുമായ സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
കേരള വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് സംസാരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്‌രി സിലോൺ, അബ്‌ദുൽ ഗഫൂർ ബാഖവി അൽകാമിലി, എം. വിജിൻ എം.എൽ.എ, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. പി. ത്വാഹിർ, തളിപ്പറമ്പ മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ. സുബൈർ സംസാരിച്ചു. എ. പി. അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, പി. ഹസ്സൻ മുസ്‌ലിയാർ വയനാട്, വി. പി. എം. ഫൈസി വില്ല്യാപ്പള്ളി, ബി. എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മുസ്‌ത്വഫ ദാരിമി കടാങ്കോട്, സയ്യിദ് മുനീറുൽ അഹ്‌ദൽ മുഹിമ്മാത്ത് തുടങ്ങിയ പ്രമുഖ സാധാത്തുക്കളും പണ്ഡിതരും സംബന്ധിച്ചു. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സ്വാഗതവും കെ. പി. അബ്‌ദുൽ ജബ്ബാർ ഹാജി നന്ദിയും പറഞ്ഞു.