കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട് പൊടിക്കളത്തിൽ നടത്തി
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. ഗോത്ര ആചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാന്റെയും കാടൻ്റെയും നേതൃത്വത്തിലാണ് നടന്നത്.
May 9, 2025, 14:05 IST
മണത്തണ :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. ഗോത്ര ആചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാന്റെയും കാടൻ്റെയും നേതൃത്വത്തിലാണ് നടന്നത്.
മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എം കെ ബൈജു, കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പര്യേതര ട്രസ്റ്റി എൻ പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, ദേവസ്വം മാനേജർ നാരായണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മെയ് 12 നാണ് 'പ്രക്കൂഴം'.