കൊട്ടിയൂർ വൈശാഖ മഹോത്സവം ; ഞായറാഴ്ച വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ് 

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ശനിയാഴ്ച രാത്രിയിലും വൻ ഭക്തജന പ്രവാഹമാണ് കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. രാത്രിയിലും തിരുവഞ്ചിറയും

 

 കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ശനിയാഴ്ച രാത്രിയിലും വൻ ഭക്തജന പ്രവാഹമാണ് കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. രാത്രിയിലും തിരുവഞ്ചിറയും ഇടവാവലിയും ക്യൂ നടപ്പന്തലുകളും ഭക്തജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. നാളെ ഇളനീർ വെപ്പ് ദിവസമായ ഞായറാഴ്ച ഇതിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. 

ഇത് മുന്നിൽ കണ്ട് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ നാളെ ഞായർ 07/06/2026 ന് കണിച്ചാർ, കേളകം ബസ്റ്റാൻഡുകളിലും, അടക്കാത്തോട് റോഡിലും നിർത്തിയിടണം എന്നും 
തുടർന്നുള്ള യാത്രയ്ക്ക് കേളകം കണിച്ചാർ ബസ്റ്റാൻഡുകളിൽ നിന്നും കെഎസ്ആർടിസി സർവീസ് ആശ്രയിക്കണമെന്നും കേളകം പോലീസ് അറിയിച്ചു.  

രാവിലെ മുതൽ കൊട്ടിയൂരിലേക്ക് എത്തുന്ന എല്ലാ വലിയ വാഹനങ്ങളും ഇത് കർശനമായി പാലിക്കണം എന്നും കേളകം പോലീസ് അറിയിച്ചു. അതിതീവ്ര ഗതാഗതക്കുരുക്കാണ് ഇന്ന് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.

allowfullscreen