കൊട്ടിയൂർ വൈശാഖ മഹോത്സവം; ഇളനീരാട്ടത്തിനായുള്ള  വ്രതസംഘം സങ്കേതത്തിൽ പ്രവേശിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ഇളനീരാട്ടത്തിനായുള്ള   വ്രതസംഘം മനേക്കരയിലെ മനത്താനത്ത് സങ്കേതത്തിൽ പ്രവേശിച്ചു. വി കെ ദേവദാസ് മൂപ്പൻ്റ  നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് സങ്കേതപ്രവേശം നടത്തിയത്. 

 

മനേക്കര : കൊട്ടിയൂർ വൈശാഖ മഹോത്സത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ഇളനീരാട്ടത്തിനായുള്ള   വ്രതസംഘം മനേക്കരയിലെ മനത്താനത്ത് സങ്കേതത്തിൽ പ്രവേശിച്ചു. വി കെ ദേവദാസ് മൂപ്പൻ്റ  നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് സങ്കേതപ്രവേശം നടത്തിയത്. 

ജൂൺ 5 ന് ഇവർ കൊട്ടീയൂരിലേക്ക് യാത്ര തിരിക്കും.കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വ്രതാനുഷ്ഠാനത്തിന് സങ്കേതങ്ങളിൽ തണ്ണീർ കുടിയോടെയാണ് തുടക്കമാവുന്നത്. മനേക്കര മനത്താനത്ത് സങ്കേതം ഇളനീർ സമർപ്പണത്തിന് നൂറ്റാണ്ടിന്റെ നിറവിലെത്തിയിരിക്കുകയാണ്. ഈ വർഷവും സങ്കേതം ഇവിടെ ഉണർന്നുവന്നത് ശ്രദ്ധയാകർഷിക്കുകയാണ്.