കൊട്ടിയൂർ വൈശാഖ മഹോത്സവം ; അക്കരെ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്
വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. വെള്ളിയാഴ്ച പുലർച്ചെ മുതൽ അക്കര സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
Jun 13, 2025, 14:20 IST
കണ്ണൂർ : വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. വെള്ളിയാഴ്ച പുലർച്ചെ മുതൽ അക്കര സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറോളം ക്യൂ നിന്ന് ശേഷമാണ് ഭക്തർക്ക് തിരുവഞ്ചിറയിൽ പ്രവേശിക്കാൻ ആയത്.
അതെ സമയം, അക്കരെ കൊട്ടിയൂരിലെ മണിത്തറിയില്‍ താല്‍ക്കാലിക ശ്രീകോവില്‍ നിര്‍മാണം ആരംഭിച്ചു. തിരുവോണം ആരാധനയ്ക്ക് മുമ്പായി ശ്രീകോവില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. വൈശാഖോത്സവത്തിലെ നിത്യപൂജകള്‍ തുടരുകയാണ്. വന്‍ ഭക്തജനത്തിരക്കാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അക്കരെ സന്നിധിയിൽ ഉണ്ടായത്.