കൊട്ടിയൂർ വൈശാഖ മഹോത്സവം ; ആദ്യ ശീവേലി എഴുന്നള്ളത്ത് നടന്നു

27 നാൾ നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സത്തിൽ  കൊട്ടിയൂർ പെരുമാളിന്റെ തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും ഉൾപ്പെട്ട ഭണ്ഡാരങ്ങളും മുതിരേരിക്കാവിൽ നിന്നുളള ആദിപരാശക്തിയുടെ വാളും കൊട്ടിയൂർ അക്കരെ സന്നിധിയിൽ എത്തിയതോടെ കൊട്ടിയൂരിൽ വീണ്ടും ഒരു ദർശന കാലത്തിന് തുടക്കമായി.

 

കഴിഞ്ഞവർഷം അവസാനിപ്പിക്കാതെ ബാക്കി നിർത്തിയ ചടങ്ങുകൾ ഈ വർഷം ഭണ്ഡാരം എഴുന്നള്ളിപ്പ് അക്കരെ ക്ഷേത്രത്തിൽ എത്തിയതോടെ പൂർത്തിയാക്കും. അതിൻറെ ഭാഗമായി ആയിരുന്നു ആദ്യ ശീവേലി എഴുന്നള്ളത്ത് നടത്തിയത്.

കണ്ണൂർ : 27 നാൾ നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സത്തിൽ  കൊട്ടിയൂർ പെരുമാളിന്റെ തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും ഉൾപ്പെട്ട ഭണ്ഡാരങ്ങളും മുതിരേരിക്കാവിൽ നിന്നുളള ആദിപരാശക്തിയുടെ വാളും കൊട്ടിയൂർ അക്കരെ സന്നിധിയിൽ എത്തിയതോടെ കൊട്ടിയൂരിൽ വീണ്ടും ഒരു ദർശന കാലത്തിന് തുടക്കമായി.

കഴിഞ്ഞവർഷം അവസാനിപ്പിക്കാതെ ബാക്കി നിർത്തിയ ചടങ്ങുകൾ ഈ വർഷം ഭണ്ഡാരം എഴുന്നള്ളിപ്പ് അക്കരെ ക്ഷേത്രത്തിൽ എത്തിയതോടെ പൂർത്തിയാക്കും. അതിൻറെ ഭാഗമായി ആയിരുന്നു ആദ്യ ശീവേലി എഴുന്നള്ളത്ത് നടത്തിയത്. നിരവധി ഭക്തജനങ്ങൾ ആയിരുന്നു ശീവേലി ദർശിക്കാൻ അക്കരെ സന്നിധിയിൽകാത്തുനിന്നത്. സഹസ്രകുംഭാഭിഷേകം, നവകം,തിരുവത്താഴപൂജ,ശ്രീഭൂതബലി ചടങ്ങുകളും നടന്നു.തുടർന്ന് 36 വെള്ളിക്കുടം കൊണ്ട് ജലാഭിഷേകം പനയൂർ നമ്പൂതിരി നടത്തി.