കൊട്ടിയൂർ വൈശാഖോത്സവം : ആക്കൽ കയ്യാലയിൽ ചുക്ക് കാപ്പിയുടെ വിതരണം ആരംഭിച്ചു

കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി ആക്കൽ കയ്യാലയിൽ ചുക്ക് കാപ്പിയുടെ വിതരണം ആരംഭിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ ഉദ്ഘാടനം ചെയ്തു.

 

കണ്ണൂർ : കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി ആക്കൽ കയ്യാലയിൽ ചുക്ക് കാപ്പിയുടെ വിതരണം ആരംഭിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ ഉദ്ഘാടനം ചെയ്തു.

മനേജർ കെ നാരായണൻ,ആക്കൽ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലമായി അക്കരെ സന്നിധിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആക്കൽ കയ്യാലയിൽ നിന്നും ചുക്ക് കാപ്പി വിതരണം നടത്താറുണ്ട്.