തീർത്ഥാടകർക്കായി പ്രത്യേക പ്രസാദ കിറ്റ് തയ്യാറാക്കി കൊട്ടിയൂർ ദേവസ്വം
വൈശാഖ മഹോൽസവത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക പ്രസാദ കിറ്റ് തയ്യാറാക്കി കൊട്ടിയൂർ ദേവസ്വം. 10 നെയ്പ്പായസം അടങ്ങിയ കിറ്റും, അതുപോലെ എല്ലാ വഴിപാടുകളും അടങ്ങിയ സ്പെഷ്യൽ പ്രസാദ കിറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്.
May 25, 2024, 15:01 IST
കൊട്ടിയൂർ: വൈശാഖ മഹോൽസവത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക പ്രസാദ കിറ്റ് തയ്യാറാക്കി കൊട്ടിയൂർ ദേവസ്വം. 10 നെയ്പ്പായസം അടങ്ങിയ കിറ്റും, അതുപോലെ എല്ലാ വഴിപാടുകളും അടങ്ങിയ സ്പെഷ്യൽ പ്രസാദ കിറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്.
2 നെയ്പായസം, 2അപ്പം,1 കളഭം,1 ആടിയ നെയ്യ്, ആയിരംകുടം തീർത്ഥം, പുഷ്പാഞ്ജലി പ്രസാദം, അഷ്ട ബന്ധം എന്നിവയാണ് സ്പെഷ്യൽ കിറ്റിൽ ഉണ്ടാവുക. 500, 800 എന്നിങ്ങനെയാണ് കിറ്റുകളുടെ വില. പ്രസാദ കിറ്റുകൾ അക്കരെ സന്നിധിയിൽ നിന്നും ഭക്തന്മാർക്ക് ലഭ്യമാണ്.