കൊശോർമൂല ദേശ പോഷിണി വായനശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചെലവിൽ എടക്കാട് കൊശോർമൂല ദേശപോഷിണി വായനശാലയ്ക്ക് നിർമിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ടി. ശശി നിർവഹിച്ചു.
Mar 5, 2026, 10:26 IST
എടക്കാട്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചെലവിൽ എടക്കാട് കൊശോർമൂല ദേശപോഷിണി വായനശാലയ്ക്ക് നിർമിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ടി. ശശി നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ടി പ്രശാന്ത് അധ്യക്ഷനായി.
പി.പ്രകാശൻ, മൃദുല രമേശ്, സി ലക്ഷണൻ, അഡ്വ. ശ്രീകാന്ത് വർമ്മ, പി ഹരീന്ദ്രൻ, കെ വി സവിത,വി.വി. കുട്ടികൃഷ്ണൻ,ടി കെ രാജീവൻ എന്നിവർ സംസാരിച്ചു. കലാഭവൻ മണി അവാർഡ് നേടിയ നേതൃസമിതി സെക്രട്ടറി ജനു ആയിച്ചാൻകണ്ടി, ജില്ലയിലെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയ കെ സജിന മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ.വിശാഖ് എന്നിവരെ ആദരിച്ചു.