കൊറിയൻ വിസ തട്ടിപ്പ്:കണ്ണൂരിൽ  ഒരാൾക്കെതിരെ കേസെടുത്തു

കൊറിയന്‍ ജോബ് വിസ നല്‍കാമെന്ന്വിശ്വസിപ്പിച്ച് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായ പരാതിയിൽ തിരുവനന്തപരം സ്വദേശിയുടെ പേരില്‍ കേസെടുത്തു.
തിരുമല പനിയില്‍ പുത്തന്‍വീട് പടിയറ വില്ലയില്‍ അനീഷ്.വി.സോമന്‍(50)നെതിരെയാണ് കേസ്.
 
visa fraud

ചെറുപുഴ:കൊറിയന്‍ ജോബ് വിസ നല്‍കാമെന്ന്വിശ്വസിപ്പിച്ച് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായ പരാതിയിൽ തിരുവനന്തപരം സ്വദേശിയുടെ പേരില്‍ കേസെടുത്തു.
തിരുമല പനിയില്‍ പുത്തന്‍വീട് പടിയറ വില്ലയില്‍ അനീഷ്.വി.സോമന്‍(50)നെതിരെയാണ് കേസ്.

മാലോം ആനമഞ്ഞളിലെ മടപ്പന്‍ തോട്ടുകുന്നേല്‍ വീട്ടില്‍ ജോമോനാ(39)ണ് തട്ടിപ്പിന് ഇരയായത്.2021 ജൂണ്‍ 11 മുതല്‍ പലതവണയായിട്ടാണ് പണം നല്‍കിയത്.എന്നാല്‍ പണമോ വിസയോ നല്‍കിയില്ലെന്നാണ് പരാതി.