പോക്സോ കേസിൽ പ്രതിയായ തളിപ്പറമ്പ് കൂവേരി സ്വദേശിയായ യുവാവിന് 26 വർഷം കഠിനതടവും 60000 രൂപ പിഴയും ശിക്ഷവിധിച്ചു

പോക്സോ കേസിൽ പ്രതിയായ യുവാവിന്  26 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൂവേരി തീരുംകുളം സ്വദേശി കൂലോത്ത് വളപ്പിൽ അനുരാജിനെയാണ് (23)  തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് എം. ടി.ജലജറാണി  ശിക്ഷിച്ചത്.  

 

 തളിപ്പറമ്പ് : പോക്സോ കേസിൽ പ്രതിയായ യുവാവിന്  26 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൂവേരി തീരുംകുളം സ്വദേശി കൂലോത്ത് വളപ്പിൽ അനുരാജിനെയാണ് (23)  തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് എം. ടി.ജലജറാണി  ശിക്ഷിച്ചത്.  

വിവിധ വകുപ്പുകളിലായാണ് ശിക്ഷ. കേസിൽ അതിജീവിതയ്ക്കു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ പി . ഷെറിമോൾ ജോസ്  ഹാജരായി.  ചപ്പാരപ്പടവ് പഞ്ചായത്തിൽ താമസിക്കുന്ന 16 വയസ്സുള്ള  പെൺകുട്ടിയെ  2024 സപ്തംബർ മാസമാണ് യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി  ലൈംഗികമായി പീഡിപ്പിച്ചത്.

തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എഎസ്.ഐ ലത അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ ടി.വി.  ദിനേഷ് കുമാർ രജിസ്റ്റർ ചെയ്ത  കേസിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ ഷാജി പട്ടേരി കേസിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ 2022 വർഷത്തിൽ ചപ്പാരപ്പടവ് സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി  പീഡിപ്പിച്ചതിന്  മറ്റൊരു കേസ് കൂടി നിലവിലുണ്ട്. 

ഇപ്പോൾ അനുരാജ് 2026 ആഗസ്റ്റ് മാസത്തിൽ തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു പെൺകുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു  തിരുവനന്തപുരം എത്തി രണ്ടു പെൺകുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചതിന് പോത്തൻകോട് പോലീസ്  രജിസ്റ്റർ ചെയ്ത  കേസിൽ പ്രതി ആറ്റിങ്ങൽ സബ് ജയിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്.