ദമാമിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ കൂവേരി സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞു
താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സൗദി അറേബ്യയില ദമാമിൽ ചികിത്സയിലായിരുന്ന കൂവേരി സ്വദേശിയായ യുവാവിന് മരണമടഞ്ഞു.
Aug 4, 2026, 11:05 IST
തളിപ്പറമ്പ് : താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സൗദി അറേബ്യയില ദമാമിൽ ചികിത്സയിലായിരുന്ന കൂവേരി സ്വദേശിയായ യുവാവിന് മരണമടഞ്ഞു. കൂവേരിയിലെ മുണ്ടക്ക തറമ്മൽ വീട്ടിൽ എം ടി മഹേഷാ (41)ണ് മരിച്ചത്. രണ്ടാഴ്ച്ച മുൻപാണ് കുഴഞ്ഞു വീണ മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർ ർഘകാലം സൗദിയിലായിരുന്ന മഹേഷ് പ്രവാസമവ സാനിപ്പിച്ച് നാട്ടിലേക്ക് മട ങ്ങിയിരുന്നു.
രണ്ട് വർഷം മുമ്പാണ് സ്വകാര്യകമ്പനി യിൽ ബസ് ഡ്രൈവറായി വീണ്ടും ദമാമിലെത്തിയത്. പന്നിയൂരിലെ പരേതനായ എം ടി നാരായണന്റെയും കെ വി മാലതിയുടെയും മകനാണ്.ഭാര്യ : കെ.എം സൗമ്യ മക്കൾ അനുനന്ദ, ശ്രീനന്ദ സഹോദരങ്ങൾ : സുമേഷ്, സുഗേഷ് പൊതു ദർശനം ചൊവ്വാഴ്ച്ച രാവിലെ 10.30മുതൽ ആറാം വയൽ റെഡ്‌സ്‌റ്റാർ ക്ലബിൽ സംസ്കാരം പകൽ 12ന് ആറാം വയൽ പൊതുശ്മശാനത്തിൽ.