കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുക യായിരുന്ന മാരകലഹരി മരുന്നു മായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ പുഴാതിയിലെ തർഹീബ് ഹൗസിൽ കെ.സർഫറാസ് (44) നെയാണ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തലത്തിൻ്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്.കൂട്ടുപുഴ

 


 ഇരിട്ടി: കാറിൽ കടത്തുക യായിരുന്ന മാരകലഹരി മരുന്നു മായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ പുഴാതിയിലെ തർഹീബ് ഹൗസിൽ കെ.സർഫറാസ് (44) നെയാണ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തലത്തിൻ്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്.കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ 22 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായത്.

മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ. 13. എ.ടി. 9016 നമ്പർകാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ്തോമസ് ടി കെ ,എൻ പത്മരാജൻ,സിവിൽ എക്‌സൈസ് ഓഫീസർ മാരായ , സബീഷ് ഇ.പി, ശ്യാം പി എസ്, ഷമീൽ, വനിത സിവിൽ എക്സൈസ് ഓഫീസർജെസ്ന ജോസഫ് എന്നിവരും ഉണ്ടായിരുന്നു.