കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഗുണ്ടാ ആക്രമണം : ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധ ധർണ നടത്തി
മർദനത്തിൽ പരിക്കേറ്റ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒരു സംഘത്തെ മറ്റൊരു സംഘം അത്യാഹിത വിഭാഗത്തിൽ കയറി മർദ്ദിച്ചതായി പരാതി.
Jun 1, 2026, 19:35 IST
ഇതിനിടയിൽപെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗർഭിണിയായ ഡോക്ടർ നിലത്തു വീഴുകയും ചെയ്‌തു.
കൂത്തുപറമ്പ് : മർദനത്തിൽ പരിക്കേറ്റ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒരു സംഘത്തെ മറ്റൊരു സംഘം അത്യാഹിത വിഭാഗത്തിൽ കയറി മർദ്ദിച്ചതായി പരാതി.
ഇതിനിടയിൽപെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗർഭിണിയായ ഡോക്ടർ നിലത്തു വീഴുകയും ചെയ്‌തു. ഞായറാഴ്ച്ച രാത്രിയാണ് അക്രമം നടന്നത്. പ്രതിഷേധ സൂചകമായി ഡോക്ടർമാരും ജീവനക്കാരും തിങ്കളാഴ്‌ച രാവിലെ ഭാഗികമായി ഒ പി ബഹിഷ്‌കരിച്ച് പ്രതിഷേധ ധർണ നടത്തി.