കൂത്തുപറമ്പില്‍ സ്വകാര്യബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

 

 കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാലില്‍ സ്വകാര്യബസ് ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയുണ്ടായ അപകടത്തില്‍ മമ്പറം കുഴിയില്‍ പീടിക സ്വദേശി സി.വി വിനോദാ(45)ണ് മരിച്ചത്.

തലശേരിയില്‍ നിന്നും ചെറുവാഞ്ചേരിയിലേക്ക് പോവുകയായിരുന്ന എടക്കാപ്പാള്‍ ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ വിനോദിനെ നാട്ടുകാരും പൊലിസും ചേര്‍ന്ന് കൂത്തുപറമ്പ് ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.ബസ് ഡ്രൈവര്‍ക്കെതിരെകൂത്തുപറമ്പ് പൊലിസ് കേസെടുത്തിട്ടുണ്ട്.