കൂത്തുപറമ്പിൽ സി.പി.എം പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കാപ്പ കേസിലെ പ്രതിക്കെതിരെ കേസെടുത്തു
കാപ്പാ കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി പരാതി. സി.പി.എം പ്രവർത്തകനായ വേങ്ങാട് ഊർപള്ളിയിലെ വി.പി അമർനാഥിൻ്റെ പരാതിയിൽ ബി.ജെ.പി പ്രവർത്തകനും കാപ്പാ കേസിലെ പ്രതിയുമായ പാതിരിയാട്ടെ നവജിത്തിനെതിരെയാണ് കൂത്തുപറമ്പ് പൊലിസ് കേസെടുത്തത്.
Sep 24, 2024, 15:23 IST
കൂത്തുപറമ്പ് : കാപ്പാ കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി പരാതി. സി.പി.എം പ്രവർത്തകനായ വേങ്ങാട് ഊർപള്ളിയിലെ വി.പി അമർനാഥിൻ്റെ പരാതിയിൽ ബി.ജെ.പി പ്രവർത്തകനും കാപ്പാ കേസിലെ പ്രതിയുമായ പാതിരിയാട്ടെ നവജിത്തിനെതിരെയാണ് കൂത്തുപറമ്പ് പൊലിസ് കേസെടുത്തത്.
ഈ കഴിഞ്ഞ 22ന് രാത്രി എട്ടുമണിക്കാണ് പ്രതി പരാതിക്കാരനോട് നിന്നെ പടുവിലായി ഭാഗത്ത് വഴി നടക്കാൻ വിടില്ലെന്നും തീർത്തു കളയുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് അമർനാഥിൻ്റെ പരാതി.