കൂടാളിയിൽ സ്വകാര്യ ബസും ചരക്കു ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരുക്കേറ്റു

മേലെ ചൊവ്വ - മട്ടന്നൂർ റോഡിലെ കൂടാളിയിൽ സ്വകാര്യ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരുക്കേറ്റു.ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ കൂട്ടിയിടിച്ചത്.

 

മട്ടന്നൂർ : മേലെ ചൊവ്വ - മട്ടന്നൂർ റോഡിലെ കൂടാളിയിൽ സ്വകാര്യ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരുക്കേറ്റു.ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.