പെരളശ്ശേരിയിൽ കോലധികാരി സംരക്ഷണ സമിതികുടുംബ സംഗമവും ആദരിക്കലും നടത്തി

എടക്കാട് ഏരിയ കോലധാരി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും, ആദരിക്കലും നടത്തി. പെരളശ്ശേരി ബിഗ് ഡെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം  കെ വി ബിജു ഉദ്ഘാടനം ചെയ്തു. 

 

പെരളശ്ശേരി : എടക്കാട് ഏരിയ കോലധാരി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും, ആദരിക്കലും നടത്തി. പെരളശ്ശേരി ബിഗ് ഡെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം  കെ വി ബിജു ഉദ്ഘാടനം ചെയ്തു. 

പി പി ജിജേഷ് അധ്യക്ഷനായി.  വിശാലൻ പെരുവണ്ണാൻ പെരളശ്ശേരി, ശശി പെരുവണ്ണാൻ വേങ്ങാട്,ഉണ്ണി പെരുവണ്ണാൻ മുണ്ടയാട്, ടി പി നിധിൻ കിലാലൂർ എന്നിവർ സംസാരിച്ചു. പ്രേമജ ഹരീന്ദ്രൻ മോട്ടിവേഷൻ ക്ലാസും ലോയേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അംഗം അഡ്വ.സിദ്ധാർത്ഥ് ബാബു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുമെടുത്തു. കെ വി ബിജു മുതിർന്ന കോലധാരികളെ ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു.