കോടിയേരി ദിനാചരണം നാളെ
കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷികം ചൊവ്വാഴ്‌ച വിപുലമായ പരിപാടികളോടെ ആചരിക്കും
Sep 30, 2024, 15:05 IST
കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷികം
കണ്ണൂർ:കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷികം ചൊവ്വാഴ്‌ച വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ എട്ടിന് കണ്ണൂർ സ്‌റ്റേഡിയം കോർണർ കേന്ദ്രീകരിച്ച് പയ്യാമ്പലത്തേക്ക് പ്രകടനം. 8.30ന് പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന. പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും.
പകൽ 11.30ന് കോടിയേരി മുളിയിൽനടയിലെ വീട്ടിൽ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനംചെയ്യും. വൈകിട്ട് മുളിയിൽനടയിൽ വളന്റിയർ മാർച്ചും ബഹുജനപ്രകടനവും. പൊതുസമ്മേളനം 4.30ന് ബൃന്ദ കാരാട്ട് ഉദ്‌ഘാടനംചെയ്യും.