ഇടിമിന്നലിൽ പറശ്ശിനിക്കടവ് കോടല്ലൂരിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം
തളിപ്പറമ്പ് : പറശ്ശിനിക്കടവ് കോടല്ലൂരിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം. പി.വി. കുഞ്ഞിരാമൻ റോഡിൽ മഞ്ഞേരി ചോയ്ച്ചേരിയിലെ രാധാകൃഷ്ണൻ, രാജേഷ് എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ ഇടിമിന്നലിലാണ് നാശനഷ്ടമുണ്ടായത്.
Oct 10, 2026, 09:59 IST

വീടുകളിലെ വയറിങ്ങിനും വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഫ്രിഡ്ജ്, ടി.വി. ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ മറ്റു വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ വി സതീദേവി,വൈസ് ചെയർമാൻ വിനോദ് കുമാർ പാച്ചേനി,നഗരസഭ സെക്രട്ടറി. കെ മനോജ് കുമാർ,കെ.എസ്.ഇ.ബി. അധികൃതർ എന്നിവർ സന്ദർശിച്ചു.