കണ്ണൂർ ടൗണിൽ സ്‌കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹൊറോയിനുമായി 'കൊച്ചുണ്ണി സജീർ' പിടിയിൽ

കണ്ണൂർ നഗരത്തിൽ സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപനക്കാരൻ കൊച്ചുണ്ണി സജീർ എന്ന സി സിസജീർ പിടിയിലായി.

കണ്ണൂർ ടൗണിൽ പയ്യാമ്പലം സവോയ് ബിയർ പാർലറിന് സമീപം വച്ച് KL13 AX 3208 TVSJupiter ZX സ്‌കൂട്ടറിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. 5 ഗ്രാം കഞ്ചാവും 1.925 ഗ്രാം ഹെറൊയിനുമാണ് പിടിച്ചെടുത്തത്. മയക്കു മരുന്ന് വിറ്റുകിട്ടിയ 11000 രൂപയും പ്രതിയിൽ നിന്നും കണ്ടെടുത്തു. 

കണ്ണൂർ :കണ്ണൂർ നഗരത്തിൽ സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപനക്കാരൻ കൊച്ചുണ്ണി സജീർ എന്ന സി സിസജീർ പിടിയിലായി. ഓപ്പറേഷൻ തണ്ടർ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അക്ഷയും സംഘവും കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. 

കണ്ണൂർ ടൗണിൽ പയ്യാമ്പലം സവോയ് ബിയർ പാർലറിന് സമീപം വച്ച് KL13 AX 3208 TVSJupiter ZX സ്‌കൂട്ടറിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. 5 ഗ്രാം കഞ്ചാവും 1.925 ഗ്രാം ഹെറൊയിനുമാണ് പിടിച്ചെടുത്തത്. മയക്കു മരുന്ന് വിറ്റുകിട്ടിയ 11000 രൂപയും പ്രതിയിൽ നിന്നും കണ്ടെടുത്തു. 

എക്‌സൈസ് സംഘത്തിൽ അസി: എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ സന്തോഷ് ടി, സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുജിത്ത് ഇ, സിവിൽ എക്‌സ്സൈസ് ഓഫിസർമാരായ ബഷീർ സി വി, സിവിൽ എക്‌സ്സൈസ് ഓഫിസർ ഡ്രൈവർ ഷജിത്ത് പി എന്നിവരുമുണ്ടായിരുന്നു.