ക്ഷേത്രങ്ങളിൽ ധ്യാന മണ്ഡപങ്ങൾ തുടങ്ങണം:കെ എൻ രാധാകൃഷ്ണൻമാസ്റ്റർ
ഒരു നാടിൻ്റെ നന്മക്കും ഐശ്വര്യ സിദ്ധിക്കും കുടുംബത്തിൻ്റെ ശ്രേഷ്ഠതക്കും സമൂഹത്തിൻ്റെ ക്ഷേമത്തിനും വേണ്ടിയുണ്ടാക്കിയ കേന്ദ്രമാണ് ക്ഷേത്രങ്ങളെന്നും,മനുഷ്യൻ്റെ ആന്തരിക ചൈതന്യത്തെ ഉണർത്തുന്ന ക്ഷേത്രങ്ങളിൽ ധ്യാന മണ്ഡപങ്ങൾ തുടങ്ങണമെന്നും എഴുത്തുകാരനും പ്രഭാഷകമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ചേലേരി:ഒരു നാടിൻ്റെ നന്മക്കും ഐശ്വര്യ സിദ്ധിക്കും കുടുംബത്തിൻ്റെ ശ്രേഷ്ഠതക്കും സമൂഹത്തിൻ്റെ ക്ഷേമത്തിനും വേണ്ടിയുണ്ടാക്കിയ കേന്ദ്രമാണ് ക്ഷേത്രങ്ങളെന്നും,മനുഷ്യൻ്റെ ആന്തരിക ചൈതന്യത്തെ ഉണർത്തുന്ന ക്ഷേത്രങ്ങളിൽ ധ്യാന മണ്ഡപങ്ങൾ തുടങ്ങണമെന്നും എഴുത്തുകാരനും പ്രഭാഷകമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ചേലേരി ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആരാധന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആധ്യാത്മിക സഭയിൽ ക്ഷേത്ര ചൈതന്യ രഹസ്യം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എല്ലാവർഷവും ഡിസംബർ 21ന് ലോക ധ്യാന ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംഘർഷ ഭരിതമായ ലോകത്ത് ശാന്തി പകരാൻ ധ്യാന പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധിപ്രകാരം നവീകരിച്ച ക്ഷേത്രക്കുളത്തിൻ്റെ സമർപ്പണം നടന്നു.
കലവറ നിറക്കൽ ഘോഷയാത്രയോടെ ആരംഭിച്ച ആരാധനാ മഹോത്സവത്തിൽ ഇരട്ടത്തായമ്പക,വിവിധ കലാപരിപാടികൾ,സമ്പൂർണ്ണ നാരായണീയ പാരായണം, തിരുവാതിരക്കളി, നിറമാല ,നാടകം , ഭജന, പേട്ട തുള്ളൽ എന്നിവ നടക്കും. വ്യാഴാഴ്ച മഹോത്സവത്തോടെ ആരാധനാ മഹോത്സവം സമാപിക്കും.