കെ എം ഡി എ ജില്ലാ സമ്മേളനം മാർച്ച് ഒന്നിന് കണ്ണൂരിൽ
കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ( കെ എം ഡി എ ) കണ്ണൂർ ജില്ലാ സമ്മേളനം മാർച്ച് ഒന്നിന് കണ്ണൂരിലെ ഹോട്ടൽ ബ്രോഡ് ബീനിൽ വെച്ച് നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സുനിൽ ഇടക്കാടൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Feb 27, 2026, 16:07 IST
കണ്ണൂർ : കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ( കെ എം ഡി എ ) കണ്ണൂർ ജില്ലാ സമ്മേളനം മാർച്ച് ഒന്നിന് കണ്ണൂരിലെ ഹോട്ടൽ ബ്രോഡ് ബീനിൽ വെച്ച് നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സുനിൽ ഇടക്കാടൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനം കാലത്ത് പത്ത് മണിക്ക്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.പൊതു ജനാരോഗ്യത്തിനും മനുഷ്യ ജീവനും ഭീഷണിയാകുന്ന തരത്തിൽ ഔഷധങ്ങളുടേയും മെഡിക്കൽ ഉല്പന്നങ്ങളുടേയും ഓൺലൈൻ വ്യാപാരം നിയമം മൂലം തടയുക തുടങ്ങി വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ സർക്കാറിനോടാവശ്യപ്പെട്ടു. സമ്മേളനത്തിൽ 100 ലേറെ പേർ പ്രതിനിധികളായി പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി കനകരാജൻ, പി എം മിനീഷ് കുമാർ ,രാജീവ് പി വി എന്നിവരും പങ്കെടുത്തു.