സംസ്ഥാന ഭരണം ലീഗ് ഹൈജാക്ക് ചെയ്തുവെന്ന് കെ.കെ. വിനോദ് കുമാർ

കേരളത്തിലെ യുഡിഎഫ് ഭരണം ലീഗ് ഹൈജാക്ക് ചെയ്തുവെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ കണ്ണൂർ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു

 

കണ്ണൂർ: കേരളത്തിലെ യുഡിഎഫ് ഭരണം ലീഗ് ഹൈജാക്ക് ചെയ്തുവെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ കണ്ണൂർ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലീഗിന്റെ നിർദ്ദേശത്തിനനുസിരിച്ചാണ് കേരളത്തിൽ ഭരണം നടത്തുന്നത്. കെ.എം. ഷാജിയെ പോലുള്ള മന്ത്രിമാർ ചട്ടം ലംഘിച്ച് മുന്നോട്ട് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. ഉദ്യോഗസ്ഥൻമാരെ ഭീഷണിപ്പെടുത്തുന്ന നിലപാട് അതീവ ഗൗരതരം. അതോടൊപ്പം തന്നെ മതഭീകരവാദ വാദ പ്രവർത്തനം കണ്ണൂരിൽ ശക്തമാവുകയാണ്. എസ്ഡിപിഐ, പിഡിപി തുടങ്ങഇയ സംഘടനകളുടെ പ്രവർത്തനം കണ്ണൂരിൽ ശക്തമാവുകയാണ്. മതഭീകരവാദികൾക്ക് കഴിഞ്ഞ 10 വർഷം ഇടത് സർക്കാർ നൽകിയ അതേ സഹായം യുഡിഎഫ് സർക്കാരും നൽകുന്നു.

അനധികൃതമായി കണ്ണൂരിൽ താമസിക്കുന്ന പാക് പൗരൻമാരുണ്ടെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 2025 ൽ ബിജെപി ജില്ലാകലക്റ്റർക്ക് പരാതി നൽകിയിരുന്നു. അത്തരത്തിൽ ആരും  താമസിക്കുന്നില്ലെന്നാണ് കലക്റ്റർ മറുപടി നൽകിയത്. എന്നാൽ രണ്ട് ദിവസത്തിനകം കണ്ണാടിപ്പറമ്പിൽ രണ്ടു പേർ അറസ്റ്റിലായി. ബിജെപി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നൽകിയ പരാതി ഭരണകൂടം ഗൗരവമായി കണ്ടില്ലയെന്ന് വ്യക്തമാണ് . ഇത് വ്യക്തമാക്കുന്നത് നമ്മുടെ രാജ്യത്ത് നിയമം ലംഘിച്ച് നിരവധി പേർ താമസിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരെ കണ്ടെത്തിന്നതിൽ പോലീസ് പരാജയവുമാണെന്നാണ്. കഴിഞ്ഞ ദിവസം രേഖകളൊന്നുമില്ലാതെ കണ്ണൂരിൽ നാല് ബംഗ്ലാദേശികൾ അറസ്റ്റിലായത് നാമെല്ലാം കണ്ടതാണ്. ഇതരസസംസ്ഥാനത്തൊഴിലാളികൾ മോഷണത്തിനായി തെരഞ്ഞെടുക്കുന്നത് കേരളത്തെയാണെന്നും വിനോദ് കുമാർ പറയുന്നത്.

സിപിഎം നേതാക്കളിൽ ഒരു വിഭാഗം അഴിമതിക്കാരും അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരായി മാറിയിരിക്കുന്നു. മണൽ മാഫിയകളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധവും വെളിവാക്കപ്പെട്ടിരിക്കുകയാണ്. സിപിഎം അധാർമ്മികതയിലും അപചയത്തിലും കൂപ്പുകുത്തിയിരിക്കുന്നു. ഭൂമാഫിയകളും ലഹരിമാഫിയകളുമായി ഒരു വിഭാഗം നേതാക്കൾക്ക് ബന്ധമുണ്ട്. ആത്മാർത്ഥയുള്ള സിപിഎമ്മുകാർ സീറോ ആവുകയും അഴിമതിക്കാരായ നേതാക്കൾ ഹീറോ ആവുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലാതായി മ്‌റഇയെന്നും വിനോദ് കുമാർ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ്, ട്രഷറർ പി.കെ. ശ്രീകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.