കെ ക കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ കണ്ണൂരിൽ സർവകക്ഷി അനുശോചനയോഗം നടത്തി
ബിജെപി നേതാവും ജന്മഭൂമി റസിഡൻ്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ്റെ വേർപാടിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിൽ സർവകക്ഷി അനുശോചന യോഗം നടന്നു.
കണ്ണൂർ: ബിജെപി നേതാവും ജന്മഭൂമി റസിഡൻ്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ്റെ വേർപാടിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിൽ സർവകക്ഷി അനുശോചന യോഗം നടന്നു.ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നമാധ്യമ - രാഷ്ട്രീയ നിരീക്ഷകനായിരുന്നു കെ കുഞ്ഞിക്കണ്ണൻ എന്ന് അധ്യക്ഷഭാഷണത്തിൽ കെ കെ വിനോദ്കുമാർ പറഞ്ഞു.കക്ഷിരാഷ്ട്രീയ ഭേദമെന്യ എല്ലാവരെയും ചേർത്തുപിടിച്ച് മാതൃകാപരമായ മാധ്യമ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും നടത്തിയ വ്യക്തിത്വമായിരുന്നു കെ കുഞ്ഞിക്കണ്ണനെന്ന് കണ്ണൂരിൽ ചേർന്ന അനുശോചന യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കെ.വി. സുമേഷ് എം എൽ എ ,പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് സി സുനിൽ കുമാർ ,മലയാള മനോരമ മുൻ റസിഡൻ്റ് എഡിറ്റർ പി. ഗോപി , ഗണേഷ് മോഹൻ ജന്മഭൂമി ,കണ്ണൂർ മുൻ മേയർ മുസ്‌ലിഹ് മഠത്തിൽവിവിധ കക്ഷി നേതാക്കളായ സി.പി സന്തോഷ്,രാഹുൽ കായക്കൂൽ, കെ വി ജയരാജൻ മാസ്റ്റർ ,യു.ടി ജയന്തൻ, കെ പ്രഭാകരൻ, പി. കെ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ടി.സി മനോജ് സ്വാഗതം പറഞ്ഞു