ഒരു കഥ പറയാനുണ്ട്; കിഴുന്ന സെൻട്രൽ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്ക് വായനാ പരിപാടി നടത്തി

കിഴുന്ന സെൻട്രൽ എൽ പി സ്കൂൾ വായന മാസാചരണത്തിന്റെയും ശതവാർഷികത്തിന്റെയും ഭാഗമായി രക്ഷിതാക്കൾക്ക് ഒരു കഥ പറയാനുണ്ട് എന്ന പരിപാടി സംഘടിപ്പിച്ചു.

 

എടക്കാട് : കിഴുന്ന സെൻട്രൽ എൽ പി സ്കൂൾ വായന മാസാചരണത്തിന്റെയും ശതവാർഷികത്തിന്റെയും ഭാഗമായി രക്ഷിതാക്കൾക്ക് ഒരു കഥ പറയാനുണ്ട് എന്ന പരിപാടി സംഘടിപ്പിച്ചു.

രാജീവൻ എടച്ചൊവ്വ മാക്സിംഗ് ഗോർക്കിയുടെ അമ്മ എന്ന പുസ്തകം പരിചയപ്പെടുത്തി. ജനു ആയിച്ചാൻകണ്ടി  അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കിഴുന്ന, പ്രധാന അധ്യാപിക കെ വി ദീപ, വികെ മൃദുല കെ രേഷ്മ,പി നിഖില, എംവി അജിത, ധന്യ പ്രവീൺ രജില അഭിലാഷ് എന്നിവർ സംസാരിച്ചു