കണ്ണൂരിൽ ആദ്യമായിസൗജന്യആംബുലൻസ് സേവനം തുടങ്ങി കിംസ് ശ്രീചന്ദ്

കണ്ണൂർ കിംസ് ശ്രീ ചന്ദ് ആശുപത്രിയും ഇന്ത്യയിലെ മുൻ നിര ആംബുലൻസ് സേവന ദാതാക്കളായ റെഡ് ഹെൽത്ത് കമ്പനിയുമായി ലർന്ന് കേരളത്തിൽ ആദ്യമായി സൗജന്യ റെഡ്ആംബുലൻസ് സേവനം തുടങ്ങി.

 

കണ്ണൂർ: കണ്ണൂർ കിംസ് ശ്രീ ചന്ദ് ആശുപത്രിയും ഇന്ത്യയിലെ മുൻ നിര ആംബുലൻസ് സേവന ദാതാക്കളായ റെഡ് ഹെൽത്ത് കമ്പനിയുമായി ലർന്ന് കേരളത്തിൽ ആദ്യമായി സൗജന്യ റെഡ്ആംബുലൻസ് സേവനം തുടങ്ങി. മുൻ എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ്ങും കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിലുംചേർന്ന്റെഡ് ആംബുലൻസ് സേവനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

 അത്യാധുനിക ഉപകരണങ്ങളും പരിശീലനം ലഭിച്ച മെഡിൽ ടീമോടു കൂടിയആംബുലൻസിൽ വെച്ച് രോഗിക്ക് ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ അടിയന്തിര ചികിത്സ നൽകാൻ കഴിയുമെന്ന് ആശുപത്രി സി ഇ ഒ ഫർഹാൻ യാസീൻ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാജ്യത്ത് പതിനായിരത്തിലധികം ആംബുലൻസുകൾക്ക് സേവനം നൽകുന്ന റെഡ് ഹെൽത്ത് കമ്പനിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡ് - റെയിൽ - എയർ ഉൾപ്പെടെയുള്ള രംഗത്ത് മികച്ച ആംബുലൻസ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് റെഡ് ഹെൽത്തെന്നും കോൾ ലഭിച്ചാൽ പത്ത് കിലോമീറ്റർ ചുററളവിൽ ആംബുലൻസിന്റെ സേവനം സൗജന്യമായാണെന്നും അദ്ദേഹം അറിയിച്ചു.

 24 മണിക്കൂറും ഈ സൗജന്യസേവനം ലഭ്യമാകo 'ഇന്ത്യയിൽ പതിനായിരത്തിലധികം ആംബുലൻസുകൾക്ക് സേവനം നൽകുന്ന റെഡ് ഹെൽത്ത് കമ്പിനിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റോഡ് റെയിൽ എയർ ഉൾപ്പെടെയുള്ള രംഗത്ത് ഏറ്റവും മികച്ച സേവനം നൽകുന്ന കമ്പി നിയാണ് റെഡ് ഹെൽത്ത് 8590017050 എന്ന നമ്പറിൽ സേവനം വേണ്ടവർ വിളിക്കണം.വാർത്താ സമ്മേളനത്തിൽഡോക്ടർമാരായ ദിൽഷാദ്, തൗസീഫ്, അഭിറാം എന്നിവരും പങ്കെടുത്തു.