സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയയുമായി കിംസ് ശ്രീ ചന്ദ്
കണ്ണൂർ കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ ചെയ്തു കൊടുക്കുന്ന പദ്ധതി തുടങ്ങിയെന്ന് കിംസ് കേരള ക്ളസ്റ്റർ
കണ്ണൂർ : കണ്ണൂർ കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ ചെയ്തു കൊടുക്കുന്ന പദ്ധതി തുടങ്ങിയെന്ന് കിംസ് കേരള ക്ളസ്റ്റർ സി.ഇ.ഒയും ഡയറക്ടറുമായ ഫർഹാൻ യാസീൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയ്ക്കു.
കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ ആശുപത്രി ഇത്തരമൊരു മാതൃകപദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആശുപത്രി സർവീസ് ചാർജും ഡോക്ടർമാരുടെ ഫീസും ഒഴിവാക്കി കൊടുത്തു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത് തീരെ നിർധനരായ രോഗികൾക്ക് ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് ചികിത്സ നടപ്പിലാക്കും.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് കാർഡിയാക് സയൻസ്, ജനറൽ സർജറി, യൂറോ ആൻഡ് നെഫ്രോളജി, ഗ്യാസ്ട്രോ സയൻസ്, തുടങ്ങിയ എല്ലാ വിഭാഗങ്ങളും പദ്ധതിക്കായി ഒരുമിച്ചു പ്രവർത്തിക്കും. മെഡിക്കൽ ഡയറക്ടറും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. രവീന്ദ്രൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യം ഒരു അവകാശമാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചികിത്സ ലഭിക്കാത്തവർക്ക് ആശ്വാസമാണ് ഈ പദ്ധതിയെന്നും കിംസ് l കേരള ക്ളസ്റ്റർ സി.ഇ.ഒ ഫർഹാൻ യാസീൻ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ ആശുപത്രി ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോ. രവീന്ദ്രനും പങ്കെടുത്തു.