കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികളുടെ സർവീസ് ഉടൻ യാഥാർത്ഥ്യമാക്കണം: കിയാൽഷെയർ ഹോൾഡേഴ്സ് അസോ. ഭാരവാഹികൾ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മനേജിങ് ഡയറക്ടർ നടത്തുന്ന പി. ആർ വർക്കല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന് വിമാന താവള കമ്പിനി ഓഹരി ഉടമകൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മനേജിങ് ഡയറക്ടർ നടത്തുന്ന പി. ആർ വർക്കല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന് വിമാന താവള കമ്പിനി ഓഹരി ഉടമകൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഉത്തര കേരളത്തിന്റെ വികസന സ്വപ്നത്തിന്റെ പ്രതീകമാണ് കണ്ണൂരിലെ അന്താരാഷ്ട്ര വിമാന താവളം. ആയിരക്കണക്കിന് പ്രവാസികളുടെയും പതിനായിരക്കണക്കിന് ചെറുകിട നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക പങ്കാളിത്തത്തോടെയാണ് ഈ വിമാനത്താവളം യാഥാർത്ഥ്യമായത്. എന്നാൽ വിമാനത്താവളം പ്രവർത്തനങ്ങൾ ആരംഭിച്ചു വർഷങ്ങൾ പിന്നിട്ടിട്ടും അതിന്റെ യഥാർത്ഥ ശേഷി പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥ അതീവ ആശങ്കാജനകമാന്നെന്ന് ഭാരവാഹികൾ പറഞ്ഞു.
വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിലേക്ക് നേരിട്ട് സർവീസുകൾ നടത്തുന്നതിനാവശ്യമായ അനുമതികളും നയപരമായ യാഥാർഥ്യമാകാത്തത് ഉത്തര കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി.പ്രവാസി സമൂഹത്തിനും വിനോദസഞ്ചാര മേഖലയ്ക്കും വിദേശ വിമാനങ്ങൾ സർവീസ് നടത്താത്തത് പ്രതികൂലമായിരിക്കുകയാണ്.ഇത് ഒരു വിമാനത്താവളത്തിന്റെ മാത്രം പ്രശ്നമല്ല . മുഴുവൻ മേഖലയുടെയും വികസനാവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത് ഏറ്റവും കൂടുതൽ നഷ്ടം അനുഭവിക്കുന്നത് യാത്രക്കാരും പ്രവാസികളുമാണ്.ലക്ഷക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ഉത്തര കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ കഴിയാത്തതിനാൽ മത്സരാധിഷ്ടിതമായ വിമാന നിരക്കുകൾ ലഭിക്കുന്നില്ല. യാത്രക്കാർക്ക് കൂടുതൽ നിരക്കിൽ ടിക്കറ്റ് വാങ്ങേണ്ടി വരികയും പലപ്പോഴും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരികയുമാണെന്ന് ചെയർമാൻ അബ്ദുൾ ഖാദർ പനക്കാട്ട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പൊതുജനപങ്കാളിത്തമുള്ള വിമാനത്താവള പദ്ധതികളിലൊന്നാണ്കണ്ണൂരിലേത്. ആയിരക്കണക്കിന് സാധാരണ നിക്ഷേപകർ ഈ പദ്ധതിയിൽ വിശ്വാസം അർപ്പിച്ച് നിക്ഷേപം നടത്തിയതാണ്. വിമാനത്താവളത്തിന്റെ സമ്പൂർണ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ കേന്ദ്രനുമതികളും നയപരമായ ഇളവുകളും നേടുന്നതിനായി കൂടുതൽ സജീവവും ഫലപ്രദവുമായ ഇടപെടലുകൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാവണം.വിദേശ വിമാനക്കമ്പനികൾക്ക് സർവീസുകൾ ആരംഭിക്കാൻ കഴിയുകയാണെങ്കിൽ വിമാന നിരക്കിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികൾ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും.
വിനോദസഞ്ചാര മേഖലക്ക് വലിയ ഉത്തേജനം ലഭിക്കും. . കയറ്റുമതി, വ്യാപാരം, നിക്ഷേപം എന്നിവ സ്ഥിരതയും വിമാനത്താവളത്തിന്റെ വരുമാനവും സാമ്പത്തിക ശക്തിപ്പെടും. ഉത്തര കേരളത്തിന്റെ സമഗ്ര വികസനത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പുതിയ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ നിർണായകമാണെന്നും ചെയർമാൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ഉന്നതതല ചർച്ചകൾ നടത്തി കണ്ണൂരിന്റെ പ്രത്യേക സാഹചര്യങ്ങൾ വിശദീകരിക്കുകയും ആവശ്യമായ എല്ലാ അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തര കേരളത്തിലെ പ്രവാസി സമൂഹം, വ്യവസായം,ടൂറിസം,പൊതുജന നിക്ഷേപം എന്നീ ഘടകങ്ങൾ പരിഗണിച്ചു കണ്ണൂർ വിമാനത്താവളത്തെ അടിയന്തര പ്രാധാന്യമുള്ള പ്രത്യേക വിഷയമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ശക്തമായി ആവശ്യപ്പെടേണ്ടിയിരിക്കുന്നുവെന്നും അബ്ദുൾ ഖാദർ പനക്കാട്ട് ചൂണ്ടികാട്ടി.കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് പിടിച്ചടക്കാൻ കൊച്ചിയിൽ നിന്നുള്ള ലോബി ശക്തമാണ് അതുകൊണ്ടാണ് അനധികൃത നിയമനങ്ങളും മറ്റും നടക്കുന്നത് ഇതിനൊക്കെ കിയാൽ എംഡി കൂട്ടുനിൽ ക്കുകയാണ് കിയാൽ മാനേജ്‌മന്റ് സംവിധാനത്തിന്റെ അവസ്ഥ ചൂണ്ടിക്കാണിക്കുന്ന നിവേദനം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് മന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും കൃഷിവകുപ്പ് മന്ത്രിക്കും എം എൽ എ മാർക്കും അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് കണ്ട് നൽകിയിട്ടുണ്ട്.
പരിചയ കുറവും പ്രാപ്‌തിയില്ലാത്തയാളുമാണ് നിലവിലെ കിയാൽ എംഡി . പോയൻ്റ് ഓഫ് കോൾ ലഭിക്കുമെന്ന് വ്യഥാ പറയുകയാണ് മാധ്യമങ്ങളിലൂടെയുള്ള പി.ആർ വർക്കല്ലാതെ ഇവിടെ മറ്റൊന്നും നടക്കുന്നില്ല. വിദേശ രാജ്യങ്ങളിലെ വിമാന താവളങ്ങളിലെ സാഹചര്യങ്ങൾ പഠിക്കാൻ നഷ്‌ടത്തിലോടുന്ന കിയാലിൽ നിന്നും കോടികൾ ചെലവഴിക്കുകയാണ് കാർഗോ കോംപ്ളക്സ് വഴിയുള്ള ചരക്ക് കയറ്റുമതി നടത്തുമെന്ന് പറഞ്ഞിട്ട് ഇതുവരെയൊന്നും നടന്നിട്ടില്ല. കാര്യങ്ങൾ നടത്താനുള്ള പ്രാപ്തിയോ കഴിവോ നിലവിലുള്ള എം ഡിക്കില്ല കൊച്ചിയിൽ നിന്നുള്ള ലോബിയുടെ താൽപര്യങ്ങളാണ് നിലവിലുള്ള എം ഡി സംരക്ഷിക്കുന്നതെന്ന് അബ്ദുൾ ഖാദർ പനക്കാട്ട് പറഞ്ഞു
വാർത്താ സമ്മേളനത്തിൽ സെക്രട്ടറി സി പി സലീം, ട്രഷറർ കെ പി മോഹനർ, എൻ ഷൈജു, കെ പി അബ്ദുൾ മജീദ് എന്നിവരുംപങ്കെടുത്തു.