കെ ജി മാരാർക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്പവും ഒരുങ്ങുന്നു : അനാച്ഛാദനം 17ന്

ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെയും കേരളത്തിലെ വളർച്ചയ്ക്ക് അടിത്തറ പാകിയ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു കെ. ജി. മാരാർക്ക്  കണ്ണൂർ പയ്യാമ്പലത്തെ അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമ സ്ഥലത്ത് മനോഹരമായ സൃമൃതി മണ്ഡപവും ശിൽപവുമൊരുങ്ങുന്നു. 

 

പയ്യന്നൂർ: ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെയും കേരളത്തിലെ വളർച്ചയ്ക്ക് അടിത്തറ പാകിയ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു കെ. ജി. മാരാർക്ക്  കണ്ണൂർ പയ്യാമ്പലത്തെ അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമ സ്ഥലത്ത് മനോഹരമായ സൃമൃതി മണ്ഡപവും ശിൽപവുമൊരുങ്ങുന്നു. 

1934 സെപ്റ്റംബർ 17ന് കണ്ണൂർ ജില്ലയിലെ നണിയൂരിൽ ജനിച്ച അദ്ദേഹം പറശ്ശിനിക്കടവ് സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് അധ്യാപകവൃത്തി ഉപേക്ഷിച്ച് സാമൂഹിക-രാഷ്ട്രീയ പ്രവർത്തന ങ്ങളിൽ സജീവമായ മാരാർജി കേരളത്തിലങ്ങോള മിങ്ങോളം തൻ്റെ നർമ്മരസത്തിൽ ചാലിച്ച പ്രസംഗ ചാരുതയിലൂടെയും വിട്ടുവീഴ്ചയില്ലാത്ത സംഘടനാപാടവത്തിലൂടെയും ജനമനസ്സിൽ ഇടം നേടി. 

പയ്യാമ്പലത്തെ കാലപ്പഴക്കം കൊണ്ട് മോശമായ  സമൃതി മണ്ഡപം  രൂപകല്പന ചെയ്ത് പുതുക്കി  പണിയുന്നത് പ്രശസ്ത ശിൽപി ഉണ്ണികാനായിയാണ് . 12 അടി ഉയരത്തിൽ പുതിക്കി പണിയുന്ന സമൃതി മണ്ഡപത്തിൽ സ്ഥാപിക്കാൻ മൂന്നര അടി ഉയരത്തിൽ കെ ജി  മാരാറിൻ്റെ ശില്പം ശില്പി ഉണ്ണികാനായിയുടെ കാനായിലെ പണിപ്പുരയിൽ ഒരുങ്ങുന്നത്  കെ ജി മാരാറിൻ്റെ കളിമണ്ണ് ശില്പം വിലയിരുത്താൻ  ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ്  കെ.കെ വിനോദ് കുമാർ  ജില്ലാ ജനറൽ സെക്രട്ടറി  ടി.സി. മനോജ്  ബി ജെ പി കോഴിക്കോട് മേഖല സെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ   ജില്ലാ കമ്മറ്റി അംഗം  കൈതപ്രം ശങ്കരൻ നമ്പൂതിരി  എന്നിവർ  ശില്പിയുടെ പണിപ്പുരയിലെത്തി  ശില്പം വിലയിരുത്തി . സെപ്തബർ 17 ന് പയ്യാമ്പലം  കടൽ തീരത്ത് കെ ജി മാരാറിൻ്റെ ശില്പത്തോട് കൂടിയ ആദ്യത്തെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും.