ത​ല​ശേ​രി​യി​ലെ പ​ലി​ശര​ഹി​ത സ്വ​ർ​ണ വാ​യ്പ ത​ട്ടി​പ്പ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

പ​ലി​ശ​ര​ഹി​ത സ്വ​ർ​ണ വാ​യ്പ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ളി​വി​ൽ പോ​യ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​ക്കാ​ട് ഉ​സ്സ​ൻ​മു​ക്ക് സ്വ​ദേ​ശി പി.​പി. ഇ​സ്മ​യി​ലി​നെ​യാ​ണ് (42) ധ​ർ​മ​ടം പോ​ലീ​സ് കൊ​ച്ചി​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.  

 

ത​ല​ശേ​രി: പ​ലി​ശ​ര​ഹി​ത സ്വ​ർ​ണ വാ​യ്പ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ളി​വി​ൽ പോ​യ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​ക്കാ​ട് ഉ​സ്സ​ൻ​മു​ക്ക് സ്വ​ദേ​ശി പി.​പി. ഇ​സ്മ​യി​ലി​നെ​യാ​ണ് (42) ധ​ർ​മ​ടം പോ​ലീ​സ് കൊ​ച്ചി​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.  ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ​ഹാ​ർ​ബ​ർ സി​റ്റി ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​റ്റി അ​ൽ​മാ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ൻറെ മ​റ​വി​ലാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​രാ​തി​ക്കാ​രി​യാ​യ ധ​ർ​മ​ടം സ്വ​ദേ​ശി​നി​യെ ഇ​സ്മ​യി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ഞ്ചു പ്ര​തി​ക​ൾ സ​മീ​പി​ച്ച് ഒ​രു വ​ർ​ഷ​ത്തേ​ക്ക് പ​ലി​ശ​ര​ഹി​ത​മാ​യി സ്വ​ർ​ണ വാ​യ്പ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചു. 

വാ​യ്പാ കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ൾ തു​ക തി​രി​ച്ച​ട​ച്ചാ​ൽ പ​ണ​യം വ​ച്ച അ​തേ സ്വ​ർ​ണ​മോ അ​ല്ലെ​ങ്കി​ൽ അ​തി​ന് തു​ല്യ​മാ​യ തൂ​ക്ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന പു​തി​യ മോ​ഡ​ലു​ക​ളോ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. 2,50,000 രൂ​പ വാ​യ്പ​യ്ക്കാ​യി 62.300 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​രാ​തി​ക്കാ​രി​യി​ൽ നി​ന്നും പ്ര​തി​ക​ൾ കൈ​ക്ക​ലാ​ക്കി.  കൂ​ടാ​തെ സ്വ​ർ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 1,25,000 രൂ​പ​യും വാ​ങ്ങി. പ​ണം കൈ​പ്പ​റ്റി​യ ശേ​ഷ​വും പ​ണ​യ സ്വ​ർ​ണ​മോ  പ​ണ​മോ തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് കേ​സ്.  മ​റ്റു പ്ര​തി​ക​ളാ​യ പി​ണ​റാ​യി ക​മ്പോ​ണ്ട​ർ ഷോ​പ്പ് സ്വ​ദേ​ശി ഇ.​പ്ര​കാ​ശ​ൻ (66), വ​ട​ക്കും​മ്പാ​ട് തോ​ട്ടു​മ്മ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി.​ഷി​ബി​ൽ (39),  വ​ട​ക്കും​മ്പാ​ട്  സ്വ​ദേ​ശി അ​ബ്ദു​സ​ലിം (54), എ​ട​ക്കാ​ട് ഉ​സ്സ​ൻ മു​ക്ക്‍ സ്വ​ദേ​ശി അ​ഫ്സ​ൽ (47) എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.  സ​മാ​ന രീ​തി​യി​ൽ മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ​തി​ന് ഇ​വ​ർ​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 35 കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ൻറെ നി​ർ​ദേ​ശ പ്ര​കാ​രം ധ​ർ​മ​ടം എ​സ്ഐ ജെ. ​ഷ​ജീം, സി​പി​ഒ ഹ​രി​നാ​ഥ്, എ​എ​സ്പി സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി​പി​ഒ ര​തീ​ഷ്, സി​പി​ഒ ശ്രീ​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ൻറെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ന്ന​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.