കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ 41-ാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ 19 ന് തുടങ്ങും

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ 41-ാം സംസ്ഥാന സമ്മേളനം  ജനുവരി 19, 20, 21 തിയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ജില്ലകളിൽ നിന്നും പ്രതിനിധികളായി 2110 പേർ പങ്കെടുക്കും.

 

 കണ്ണൂർ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ 41-ാം സംസ്ഥാന സമ്മേളനം  ജനുവരി 19, 20, 21 തിയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ജില്ലകളിൽ നിന്നും പ്രതിനിധികളായി 2110 പേർ പങ്കെടുക്കും. ജനുവരി 19 മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൻ്റെ വിളംബരം അറിയിച്ചുകൊണ്ടുള്ള 350 പേരുടെ മെഗാ തിരുവാതിരയും, തെരുവ് നാടകവും 17ന് വൈകിട്ട് നാലിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കും.

 19ന് സമ്മേളനം നവനീതം ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് സംസ്ഥാന കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് എം.പി.വേലായുധന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന വനിതാ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ്റ് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ മേയർ പി.ഇന്ദിര മുഖ്യപ്ര ഭാഷണം നടത്തും. വൈകിട്ട് 4.30 ന് പ്രഭാത് ജങ്ഷനിൽ നിന്ന് ആയിരക്കണക്കിന് പെൻഷൻകാർ അണിനിരക്കുന്ന പ്രകടനം സ്റ്റേഡിയം കോർണറിലുള്ള പൊതുസമ്മേളന സ്ഥലത്ത് എത്തിച്ചേരും. പൊതുസമ്മേളനം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. 

 20ന് ധനലക്ഷ്മി കൺവെൻഷൻ സെൻ്ററിൽ  രാവിലെ 10.30 ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഉച്ചയ്ക്ക് 12 ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതിശൻ ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.  സാംസ്‌കാരിക സമ്മേളനം ചെറുകഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും.  7.30ന് സ്പെയിസ് കണ്ണൂർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. 21ന് രാവിലെ നടക്കുന്ന പുതിയ കൗൺസിൽ യോഗം വർക്കിങ്ങ് കമ്മറ്റി അംഗം രമേശ് എം.എൽ.എ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.  വാർത്താസമ്മേളനത്തിൽ സംസ്ഥാനപ്രസിഡണ്ട് എം.പി. വേലായുധൻ, ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കൾ, ട്രഷറർ പി.ഗോപാലകൃഷ്‌ണൻ നായർ, വൈസ് പ്രസിഡൻ്റ് മാരായ കെ.വി.മുരളി, ടി വി ഗംഗാധരൻ, , ,  കെ.മോഹനൻ  പങ്കെടുത്തു.