കേരള സെക്യൂരിറ്റി എംപ്ളോയിസ് യൂനിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടത്തി
കേരള സെക്യൂരിറ്റി എംപ്ളോയിസ് യൂനിയൻ ( കെ എസ് ഇ യു - എ . ഐ ടി യുസി) കണ്ണൂർ ജില്ലാ സമ്മേളനം ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തി
Sep 11, 2026, 09:52 IST
കണ്ണൂർ: കേരള സെക്യൂരിറ്റി എംപ്ളോയിസ് യൂനിയൻ ( കെ എസ് ഇ യു - എ . ഐ ടി യുസി) കണ്ണൂർ ജില്ലാ സമ്മേളനം ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു.
കെ എസ് ഇ യു ജില്ലാ പ്രസി. എം ബാലൻ അദ്ധ്യക്ഷനായി. എഐടിയുസി സംസ്ഥാന വൈസ് പ്രസി. താവം ബാലകൃഷ്ണൻ, കെബി ബാബു,പി.പി ഉണ്ണികൃഷ്ണൻ, എം വി ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. എം ഗംഗാധരൻ സ്വാഗതവും പി.വി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.