കേരള പൊലിസ് പെൻഷനേഴ്സ് അസോ. ജില്ലാ സമ്മേളനം : കണ്ണൂരിൽ സംഘാടക സമിതി യോഗം നടത്തി
കേരള പൊലിസ്പെൻഷനേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണ യോഗം കണ്ണൂർ പൊലീസ് സൊസൈറ്റി ഹാളിൽ കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി കെ വി പ്രമോദൻ ഉദ്ഘാടനം ചെയ്തു
Sep 20, 2024, 15:03 IST
കണ്ണൂർ :കേരള പൊലിസ്പെൻഷനേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണ യോഗം കണ്ണൂർ പൊലീസ് സൊസൈറ്റി ഹാളിൽ കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി കെ വി പ്രമോദൻ ഉദ്ഘാടനം ചെയ്തു കെപിപിഎ ജില്ലാ പ്രസിഡന്റ് ഒ വി ജനാർദ്ദനൻ അധ്യക്ഷനായി സംഘടനാ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി കൃഷ്ണൻ,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വി മുഹമ്മദ് അഷ്റഫ്, ജില്ലാ സെക്രട്ടറി എം ഗോവിന്ദൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം നാരായണൻ എന്നിവർ സംസാരിച്ചു
കേരള പൊലിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കണ്ണൂർ പൊലിസ് അസോസിയേഷൻ ഹാളിൽ
കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി കെ വി പ്രമോദൻ ഉദ്ഘാടനം ചെയ്യുന്നു