രോഹിണി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം ; കണ്ണൂർ താലൂക്ക് സമ്മേളനത്തിൽ ആവശ്യമുന്നയിച്ച് കേരള പത്മശാലിയ സംഘം

രോഹിണി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് കേരള പത്മശാലിയ സംഘം കണ്ണൂർ താലൂക്ക് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ക്രീമിലെയർ പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ടു ലക്ഷം രൂപയായി ഉയർത്തുക, ക്ഷേത്ര ആചാര സ്ഥാനികരുടെ ധനസഹായം മുടക്കം കൂടാതെ അനുവദിക്കുക, പുതിയ അപേക്ഷകൾ ഉടൻ അനുവദിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം  അംഗീകരിച്ചു.

 

കണ്ണൂർ : രോഹിണി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് കേരള പത്മശാലിയ സംഘം കണ്ണൂർ താലൂക്ക് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ക്രീമിലെയർ പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ടു ലക്ഷം രൂപയായി ഉയർത്തുക, ക്ഷേത്ര ആചാര സ്ഥാനികരുടെ ധനസഹായം മുടക്കം കൂടാതെ അനുവദിക്കുക, പുതിയ അപേക്ഷകൾ ഉടൻ അനുവദിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം  അംഗീകരിച്ചു.

ചിറക്കൽ പുഴാതി തെരു ഗണപതി മണ്ഡപം ഊട്ടുപുരയിൽ വെച്ച് നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി  
വി വി  കരുണാകരൻ ഉദ്ഘാടനം ചെയ്തു.  താലൂക്ക് വൈസ് പ്രസിഡണ്ട് കൊയിലി ഹരിദാസൻ അധ്യക്ഷത വഹിച്ചു .

സംസ്ഥാന വൈസ് പ്രസിഡണ്ട് സി പ്രഭാകരൻ  ചെട്ടിയാൻ, സംസ്ഥാന സെക്രട്ടറി സതീശൻ പുതിയേട്ടി, സംസ്ഥാന വനിതാ പ്രസിഡണ്ട് ഗീത ടീച്ചർ കൊമേരി , സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത്, തലശ്ശേരി താലൂക്ക് പ്രസിഡണ്ട്  കൃഷ്ണൻ മാസ്റ്റർ,  പുഴാതി തെരു ഗണപതി മണ്ഡപം ക്ഷേത്രം സെക്രട്ടറി സുരേശൻ അഴീക്കോടൻ, താലൂക്ക് ട്രഷറർ പാലയാടൻ മോഹനൻ എന്നിവർ പ്രസംഗിച്ചു.  കെ ഇന്ദ്രജിത്ത് സ്വാഗതവും  കാണി രമേശൻ നന്ദിയും പറഞ്ഞു .
ശാഖകളിൽ നിന്നുള്ള അംഗങ്ങൾ  കലാപരിപാടികൾ അവതരിപ്പിച്ചു.