കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ  ; കെ.എസ് റിയാസ് പ്രസിഡൻ്റ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റായി കെ.എസ് റിയാസിനെ തെരഞ്ഞെടുത്തു

 

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റായി കെ.എസ് റിയാസിനെ തെരഞ്ഞെടുത്തു.1336 വോട്ടർമാരിൽ 1013 പേർ വോട്ടവകാശം വിനിയോഗിച്ചു. കെ.എസ് റിയാസിന് 656 വോട്ടും എതിർ സ്ഥാനാർഥി കൊടിയിൽ മുഹമ്മദ്കുഞ്ഞിക്ക് 329 വോട്ടുമാണ് ലഭിച്ചത് 28 വോട്ടുകൾ അസാധുവായി. കപ്പാലം വ്യാപാര ഭവനിൽ നടന്ന ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.എസ് റിയാസ് അധ്യക്ഷനായി. 
വി. താജുദ്ധീൻ, ടി. ജയരാജ്, മുഹമ്മദ്‌ കുഞ്ഞി കൊടിയിൽ, എം. അബ്ദുൽ മുനീർ, പി പി മുഹമ്മദ്‌ നിസാർ സംസാരിച്ചു.