കേരള ഗവ. നഴ്സസ് അസോ. കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി

കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷന്റെ  നേതൃത്വത്തിൽ നഴ്സുമാർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പൊതുജനാരോഗ്യ മേഖല സംരക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക,

 


കണ്ണൂർ:കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷന്റെ  നേതൃത്വത്തിൽ നഴ്സുമാർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പൊതുജനാരോഗ്യ മേഖല സംരക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ മാർച്ച് കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് പി. പ്രീത അധ്യക്ഷത വഹിച്ചു.  എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് കെ സി സുനിൽ , കെ ജി എൻ എ ഭാരവാഹികളായ ടി ടി ഖമറുസമാന്‍, സനീഷ് ടി തോമസ്, കെ വി പുഷ്പജ, വി പി സാജൻ തുടങ്ങിയവർ സംസാരിച്ചു .