വന്യജീവി അക്രമങ്ങൾക്കെതിരെ കേരള കർഷക സംഘം കണ്ണൂർ ജില്ലാ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും

വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയേയും കൃഷിക്കാരെയും രക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സെപ്തംബർ 25 ന് രാവിലെ ഒൻപതു മണിക്ക് ജില്ലാ ഫോറസ്റ്റ് ഓഫീസ് മാർച്ചും ഉപരോധവും നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയേയും കൃഷിക്കാരെയും രക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സെപ്തംബർ 25 ന് രാവിലെ ഒൻപതു മണിക്ക് ജില്ലാ ഫോറസ്റ്റ് ഓഫീസ് മാർച്ചും ഉപരോധവും നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഖിലേന്ത്യാ തലത്തിൽ പാർലമെൻ്റ് മാർച്ചും ധർണയും നടത്തുന്നതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്. 

ഇതിൻ്റെ പ്രചരണാർത്ഥം ജില്ലാ വാഹന പ്രചരണ ജാഥ ഈ മാസം 19 ന് രാവിലെ ഒൻപതുമണിക്ക് കൊട്ടിയൂരിൽ കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ നയിക്കുന്ന മലയോര ജാഥ 19 ന്  രാവിലെ മുതൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി 20ന് വൈകുന്നേരം 5.30 ന് പാടിച്ചാലിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ, പ്രസിഡൻ്റ് പി. ഗോവിന്ദൻ, രാജേഷ് പ്രേം എന്നിവർ പങ്കെടുത്തു.