കണ്ണൂരിൽ   കേരളാ ബാങ്ക് ജീവനക്കാർ പണിമുടക്കി ധർണ നടത്തി

കേരള ബാങ്കിന്റെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, കുടിശികയായ ക്ഷാമബത്ത അനുവദിക്കുക, 2022 മാർച്ച് 31-ന് കാലാവധി കഴിഞ്ഞ ശമ്പളപരിഷ്ക്കരണം നടപ്പാക്കുക, പെൻഷൻ പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(കെ ബി ഇ എഫ്)നേതൃത്വത്തിൽ കേരള ബാങ്ക് ജീവനക്കാർ സൂചനാപണിമുടക്ക് നടത്തി.
 

കണ്ണൂർ:കേരള ബാങ്കിന്റെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, കുടിശികയായ ക്ഷാമബത്ത അനുവദിക്കുക, 2022 മാർച്ച് 31-ന് കാലാവധി കഴിഞ്ഞ ശമ്പളപരിഷ്ക്കരണം നടപ്പാക്കുക, പെൻഷൻ പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(കെ ബി ഇ എഫ്)നേതൃത്വത്തിൽ കേരള ബാങ്ക് ജീവനക്കാർ സൂചനാപണിമുടക്ക് നടത്തി.

 പണി മുടക്കിയ ജീവനക്കാർ കേരള ബാങ്ക് മേഖലാ ഓഫീസിനു മുന്നിൽ ധർണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ സമരം ഉദ്ഘാടനം ചെയ്തു.കെ ബി ഇ എഫ് ജില്ലാ പ്രസിഡണ്ട് സി പി സൗന്ദർരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എൻ ടി സാജു, പി ഗീത എന്നിവർ സംസാരിച്ചു.