കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 22 ന് കണ്ണൂരിൽ തുടങ്ങും
കേരളത്തിലെ ഏറ്റവും വലിയ ഭാഷാധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അറുപത്തിയെട്ടാമത് സംസ്ഥാന സമ്മേളനം ജനുവരി 22,23, 24 തിയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ : കേരളത്തിലെ ഏറ്റവും വലിയ ഭാഷാധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അറുപത്തിയെട്ടാമത് സംസ്ഥാന സമ്മേളനം ജനുവരി 22,23, 24 തിയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിജീവിക്കാം കരുത്താർജിക്കാം എന്ന പ്രമേയമാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.1958 ൽ രൂപീകൃതമായ സംഘടന അറബി ഭാഷാ പ്രചരണം, പൊതുവിദ്യാലയങ്ങളില അറബിക് ഭാഷാ പഠനം മികവുള്ളതാക്കുക,അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.കേരളത്തിൽ പൊതു വിദ്യാലയങ്ങളിലെ അറബി ഭാഷാ പഠനം രാജഭരണകാലം മുതൽ തുടങ്ങിയതാണ്.
1958ൽ കരുവള്ളി മുഹമ്മദ് മൗലവിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ചേർന്ന അറബി അധ്യാപകരുടെ സംഗമത്തിൽ വെച്ചാണ് സംഘടനയ്ക്ക് രൂപം നൽകിയത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ അറബിക് ഭാഷാ പഠനത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് സമ്മേളനത്തിലൂടെ കെ.എ.ടി.എഫ് സർക്കാരിനോട് ആവശ്യപ്പെടുന്നതെന്ന് സംഘാടകർ പറഞ്ഞു.
മുഴുവൻ ഡയറ്റുകളിലും അറബിക് അധ്യാപക പരിശീലന സെൻ്ററുകൾ അനുവദിക്കുക, അൺ എക്കണോമിക് സ്കൂളുകളിൽ മതിയായ കുട്ടികൾ ഉണ്ടായിട്ടും അറബിക് അധ്യാപക തസ്തിക അനുവദിക്കാത്ത നടപടി അവസാനിപ്പിക്കുക,കേരളത്തിൽ അറബിക് സർവകലാശാല യാഥാർത്ഥ്യമാക്കുക, അധ്യാപകരെ പ്രതിസന്ധിയിലാക്കുന്ന കെ ടെറ്റ് വിഷയത്തിൽ പരിഹാരം കാണുക, കുടിശ്ശികയായ ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുക, ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഭിന്നശേഷിയുടെ പേരിലുള്ള നിയമന നിരോധനം പിൻവലിക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികളിൽ നിയമനം നടത്തുക, തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്
22ന് ഉച്ചയ്ക്ക് 2.30ന് ശിക്ഷക് സദനിൽ സംസ്ഥാന പ്രസിഡണ്ട് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
മൂന്നുമണിക്ക് പ്രതിനിധി സമ്മേളനവും 4 '30ന് കൗൺസിൽ മീറ്റും നടക്കും. 23ന് രാവിലെ 10 ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് എംടി സൈനുൽ ആബിദീൻ അധ്യക്ഷനാകും. കെ സുധാകരൻ എംപി മുഖ്യാതിഥിയാവും. ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംഘടന മെമ്പർമാരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആദരിക്കും. അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നിർവഹിക്കും. കെ പി താഹിർ, അഹ്മദ് കുട്ടി ഉണ്ണിക്കുളം, കെ ടി സഅദുള്ള, എം എ കരീം, അഡ്വ.മാർട്ടിൻ ജോർജ്, നസീർ നെല്ലൂർ, യൂനുസ് പടന്നോട്ട് ,ഇബ്രാഹിം മൂതൂർ, സി എച്ച് ഹംസ എന്നിവർ പ്രസംഗിക്കും. ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് സ്വാഗതവും ട്രഷറർ എപി ബഷീർ നന്ദിയും പറയും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ഐടി സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എംപി അബ്ദുസ്സലാം അധ്യക്ഷത വഹിക്കും. നജീബ് കാന്തപുരം എംഎൽഎ മുഖ്യപ്രഭാഷണം നിർവഹിക്കും. കെ വി അബ്ദുൽ ജൈസൽ സ്വാഗതവും ലത്തീഫ് മംഗലശ്ശേരി നന്ദിയും പറയും. നാലുമണിക്ക് നടക്കുന്ന ഭാഷാ സമ്മേളനം കാലിക്കറ്റ് സർവ്വകലാശാല മുൻ വി.സി ഡോക്ടർ എ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി മിശ്കാത്തി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ.സുബൈർ ഹുദവി ചേകന്നൂർ, ഹുസൈൻ പലേക്കോടൻ, ഡോക്ടർ മജീദ് കൊടക്കാട് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അബ്ദുറഷീദ് ഖാസിമി സ്വാഗതവും അബ്ദുൽ റഷീദ് നന്ദിയും പറയും.
5 30ന് ടാലന്റ് ഹണ്ട് ഗ്രാൻഡ്ഫിനാലെ നടക്കും. ഏഴുമണിക്ക് നടക്കുന്ന കലാ സാംസ്കാരിക സമ്മേളനം ഗായകൻ കണ്ണൂർ മമ്മാലി ഉദ്ഘാടനം ചെയ്യും. ഫ്ലവേഴ്‌സ് സിംഗർ ഫെയിം റാനിയ റഫീഖ് അതിഥിയാവും .എം എ സാദിഖ് അധ്യക്ഷത വഹിക്കും. കെ കെ റംലത്ത് സ്വാഗതവും ഹുസൈൻ പാറൽ നന്ദിയും പറയും. തുടർന്ന് ഇശൽ സന്ധ്യ അരങ്ങേറും.
24ന് രാവിലെ ഒൻപതു മണിക്ക് വനിതാ സമ്മേളനം കോർപ്പറേഷൻ മേയർ.അഡ്വക്കേറ്റ് പി ഇന്ദിര ഉദ്ഘാടനം ചെയ്യും. ജയന്തി രാജൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ബി സൈനബ സ്വാഗതവും ഷറഫുനിസ നന്ദിയും പറയും. 10 30 ന് വിദ്യാഭ്യാസ സമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്യും. എ കെ എം അഷ്റഫ് എംഎൽഎ മുഖ്യാതിഥിയാകും. എസ് സി ഇ ആർ ടി ഡയറക്ടർ ഡോക്ടർ കെ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. 12 മണിക്ക് നടക്കുന്ന ധൈഷണിക സമ്മേളനം കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വ: ഹാരിസ് ബീരാൻ എംപി മുഖ്യാതിഥിയാകും. പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. മുൻ പ്രസിഡണ്ട് സലാഹുദ്ദീൻ മദനി, കെ മോയിൻകുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിക്കും. കെ നൂറുൽ അമീൻ അധ്യക്ഷനാവും. ടി സി ലത്തീഫ് സ്വാഗതവും സജീബ് നന്ദിയും പറയും. രണ്ടുമണിക്ക് സംഘടനാ സെഷൻ എൻ ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മാഹിൻ ബാഖവി അധ്യക്ഷത വഹിക്കും.എ മുഹമ്മദ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
നൗഷാദ് കോപ്പിലാൻ സ്വാഗതവും അനീസ് അലി നന്ദിയും പറയും. മൂന്നുമണിക്ക് നടക്കുന്ന യാത്രയപ്പ് സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി കെ ബഷീർ എംഎൽഎ മുഖ്യാതിഥിയാകും. സർവീസിൽ നിന്നും വിരമിക്കുന്ന എ എസ് ഒ ടിപി ഹാരിസ്, മുഹമ്മദ് സജീബ്, ബഷീർ ഫാറൂഖി, എം മുഹമ്മദ് അജ്മൽ, പി എച്ച് മുസ്തഫ, കെ കെ അബ്ദുൽ അസീസ്, ബി എം മുഹമ്മദ് കോയ, എൻ സൂപ്പി എന്നിവർ മറുപടി പ്രസംഗം നടത്തും. എം എ റഷീദ് മദനി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഒ.എം യഹിയഖാൻ സ്വാഗതവും അഹ്മദ് ഉഖൈൽ നന്ദിയും പറയും. തുടർന്ന് ശക്തി പ്രകടനവും പൊതുസമ്മേളനവും നടക്കും. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വ: ഷിബു മീരാൻ മുഖ്യപ്രഭാഷണം നിർവഹിക്കും. നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷത വഹിക്കും. സിപി മുഹമ്മദ് കുട്ടി സ്വാഗതവും കെ പി ഷറഫുദ്ദീൻ നന്ദിയും പറയും.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് എംടി സൈനുൽ ആബിദീൻ,ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട്, ട്രഷറർ എ പി ബഷീർ, സീനിയർ വൈസ് പ്രസി. മാഹിൻ ബാഖവി, അഡ്വ. എം പി മുഹമ്മദലി, പബ്ലിസിറ്റി കൺവീനർ കെ പി നജ്മുദ്ദീൻൻ എന്നിവർ പങ്കെടുത്തു.