പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ലക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ എ.ഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

 

‌പഴയങ്ങാടി: കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ എ.ഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം.മറ്റു നേതാക്കളെ ഒഴിച്ചിട്ടു കെസിയുടെ ഫ്ലെക്സിൽ മാത്രമാണ് കരി ഓയിൽ പ്രയോഗം നടത്തിയത്.ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിൽ നിൽക്കവെയാണ് കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധമുണ്ടായത്.

പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച ഫ്ലെക്‌സ് ബോർഡിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട നാല് നേതാക്കളുടെ ചിത്രങ്ങൾ ഉള്ളതായിരുന്നു ഫ്ലെക്സ്. ഇതിൽ രമേശ് ചെന്നിത്തല, വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളെ ഒഴിവാക്കി കെസി വേണുഗോപാലിന്റെ ചിത്രത്തിലാണ് കരിഓയിൽ ഒഴിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപെട്ട് കണ്ണൂർ ജില്ലയിൽ നിരവധി സ്ഥലങ്ങളിലാണ് ഫ്ളക്സ് ബോർഡുകൾ ഉയർന്നിട്ടുള്ളത്.