കാടാച്ചിറയുടെ മുത്തശ്ശി പള്ളവീട്ടിൽ രോഹിണിയെ വനിതാ ദിനത്തിൽ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കാടാച്ചിറയിലെ തലമുതിർന്ന വനിതയായ പള്ളവീട്ടിൽ രോഹിണിയെ ( 107) കാടാച്ചിറ ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ്‌ വി കെ ഗിരിജൻ പൊന്നാട അണിയിച്ചു

 


കാടാച്ചിറ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ കാടാച്ചിറയിലെ തലമുതിർന്ന വനിതയായ പള്ളവീട്ടിൽ രോഹിണിയെ ( 107) കാടാച്ചിറ ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ്‌ വി കെ ഗിരിജൻ പൊന്നാട അണിയിച്ചു. മൊമെന്റോ നൽകിയാണ് കാടാച്ചിറ ഗ്രാമത്തിൻ്റെ മുത്തശ്ശിയെ ആദരിച്ചത് ചടങ്ങിൽ ഗ്രന്ഥശാല രക്ഷധികാരി പി കെ കുമാരൻ, സെക്രട്ടറി യൂ കെ ബിജു,  ചന്തുപണിക്കർ, വിനീഷ് പി കെ, അശ്വന്ത് എൻ കെ, കെ വി കുട്ടികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.