കാസര്‍ഗോഡ് സ്വദേശി എം.ഡി.എം.എയുമായി പയ്യന്നൂരില്‍ അറസ്റ്റില്‍

എം.ഡി.എം.എയുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാസര്‍ഗോഡ് സ്വദേശി പയ്യന്നൂരില്‍ അറസ്റ്റിലായി. ആദൂര്‍ പള്ളങ്കോട് ഉര്‍ഡൂര്‍ സ്വദേശി എം.പി.മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മീത്തലാടി വീട്ടില്‍ എം.എ.മുഹമ്മദ് ഷബാദ്(30)നെയാണ് വാഹനപരിശോധനക്കിടെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നരക്ക് അറസ്റ്റ് ചെയ്തത്.

 

പയ്യന്നൂര്‍: എം.ഡി.എം.എയുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാസര്‍ഗോഡ് സ്വദേശി പയ്യന്നൂരില്‍ അറസ്റ്റിലായി. ആദൂര്‍ പള്ളങ്കോട് ഉര്‍ഡൂര്‍ സ്വദേശി എം.പി.മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മീത്തലാടി വീട്ടില്‍ എം.എ.മുഹമ്മദ് ഷബാദ്(30)നെയാണ് വാഹനപരിശോധനക്കിടെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നരക്ക് അറസ്റ്റ് ചെയ്തത്.

ഡാന്‍സാഫ് ടൂം നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വെള്ളൂര്‍ പുതിയാങ്കാവ് സര്‍വീസ് റോഡില്‍ വെച്ചാണ് എസ്.ഐ കെ.സുഹൈല്‍, എസ്.ഐ കെ.വി.സുവര്‍ണ്ണന്‍, സി.പി.ഒ ഡ്രൈവര്‍ രാഗേഷ് എന്നിവര്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ കെ.എല്‍-14 യു-4506 ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇയാളെ പിടികൂടിയത്. 4.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.