സലാലയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ്  മരിച്ചു

 
A young man from Kasaragod died in a road accident in Salalah.

കാഞ്ഞങ്ങാട് : സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവില (30) യാണ് മരിച്ചത്. വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്‌ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.ഉടനെ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.

സിവിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ജിതിൻ. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.