കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം കണ്ണൂരിൽ

കരുണടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 22 ന് രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും.

 
Karuna Taxi Drivers Organization District Conference in Kannur

കണ്ണൂർ : കരുണടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 22 ന് രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും. കണ്ണൂർ റെയ്ഞ്ച് ഡി. ഐ. ജി യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും. 

ടൂറിസ്റ്റ് മേഖലയിൽ വ്യാജ ടാക്സികൾ സർവീസ് നടത്തുന്നത് നിരോധിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ മനോഹരൻ തലശേരി , ഷീജ് മുഴപ്പിലങ്ങാട്, നാരായണൻകുറുമാത്തൂർ, ഉമേഷ് ചാലോട്,ഷെ നിത്ത് കണ്ണൂർ എന്നിവർ പങ്കെടുത്തു.