കർഷക ശ്രീ മിൽക്ക് റിജ്യനൽ ഓഫീസ് ഡിസംബർ അഞ്ചിന് കണ്ണൂരിൽ പ്രവർത്തനമാരംഭിക്കും
കാസർകോട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന 'കർഷകശ്രീ മിൽക്ക്' പാക്കറ്റ് പാലുൽപ്പാദന കമ്പനി ഇനി കണ്ണൂർ ജില്ലയിലും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടർ ഇ അബ്ദുല്ല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണും: കാസർകോട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന 'കർഷകശ്രീ മിൽക്ക്' പാക്കറ്റ് പാലുൽപ്പാദന കമ്പനി ഇനി കണ്ണൂർ ജില്ലയിലും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടർ ഇ അബ്ദുല്ല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ റീജണൽ ഓഫീസ് ഡിസംബർ 5ന് വൈകീട് 4.30ന് പാമ്പൻ മാധവൻ റോഡിൽ എകെജി ആശുപത്രിക്ക് സമീപം പ്രവർത്തനം ആരംഭിക്കും.
ഗുണമേന്മയിലും പരിശുദ്ധിയിലും വീട്ടുവീഴ്ച്ചയില്ലാത്ത സംരംഭമാണ് കർഷകശ്രീ . ഭാവിയിൽ പാലുൽപ്പനങ്ങൾക്ക് പുറമേ ചപ്പാത്തി ഉൽപ്പടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളും വിപണിയിലിറക്കും. നിലവിൽ കാസർകോട് ജില്ലയിൽ ഗുണമേന്മയോടെ ഇറക്കുന്ന കർഷകശ്രീ വിപണയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനി കണ്ണൂരിലെ ഒരോ വീട്ടിലും കർഷക ശ്രീ പാല് എത്തിക്കാനുള ശ്രമത്തിലാണ് തങ്ങളെന്നും ഡിസംബറിൽ തന്നെ വിപണനം ആരംഭിക്കുമെന്നും മാനേജ്മെൻ്റ അറിയിച്ചു .ഹോട്ടർ റാന്തൽ ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ കണ്ണൂർ ഹെഡ് ഇബ്രാഹിം മശൂദ്, മാർക്കറ്റിങ് മാനേജർ സജിത്ത് പങ്കെടുത്തു.