മട്ടന്നൂരിൽ കാറിൽ മാഹി മദ്യം കടത്തവെ കർണ്ണാടക സ്വദേശികൾ പിടിയിൽ
മട്ടന്നൂർ പാലോട്ടു പള്ളിയിൽ കാറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി മൂന്ന് പേർ പിടിയിൽ. 750 മില്ലിയുടെ 108 കുപ്പി മാഹി മദ്യവുമായാണ് പ്രതികൾ വലയിലായത്.
Sep 12, 2024, 14:17 IST
മട്ടന്നൂർ: മട്ടന്നൂർ പാലോട്ടു പള്ളിയിൽ കാറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി മൂന്ന് പേർ പിടിയിൽ. 750 മില്ലിയുടെ 108 കുപ്പി മാഹി മദ്യവുമായാണ് പ്രതികൾ വലയിലായത്.
കർണാടക സ്വദേശികളായ നടരാജ്, നന്ദൻ ,നാഗരാജ് എന്നിവരാണ് മട്ടന്നൂർ പൊലിസിൻ്റെ പിടിയിലായത്. എസ്.ഐ ആർ എൻ പ്രശാന്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.