കണ്ണൂരിൽ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നൽകി ബസ് കണ്ടക്ടർ മാതൃകയായി
പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി കണ്ടക്ടർ മാതൃകയായി. അഞ്ചരക്കണ്ടി - മുരിങേരി റൂട്ടിലെ ധനലക്ഷ്മി ബസ് കണ്ടക്ടർ സുനേഷാണ് ബസിൽ നിന്ന് ലഭിച്ച പേഴ്‌സ് ടൗൺ പോലീസിന് കൈമാറിയത്
Oct 19, 2024, 18:23 IST
കണ്ണൂർ:പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി കണ്ടക്ടർ മാതൃകയായി. അഞ്ചരക്കണ്ടി - മുരിങേരി റൂട്ടിലെ ധനലക്ഷ്മി ബസ് കണ്ടക്ടർ സുനേഷാണ് ബസിൽ നിന്ന് ലഭിച്ച പേഴ്‌സ് ടൗൺ പോലീസിന് കൈമാറിയത്. കാലിക്കടവ് സ്വദേശി ബാലകൃഷ്ണൻ്റെതായിരുന്നു. പേഴ്സ്.
വാരത്തെ വൈദ്യരുടെ അടുത്ത് നിന്നും മടങ്ങവേ ബസിൽ വച്ച് പേഴ്സ് നഷ്ടപ്പെടുകായായിരുന്നു. പേഴ്സിൽ നിന്നും ലഭിച്ച നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഉടമസ്ഥൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഉടമ ബാലകൃഷ്ണൻ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തുകയും ബസ് കണ്ടക്ടർ സുനേഷും ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും ചേർന്ന് ഉടമസ്ഥന് പേഴ്സ് കൈമാറി. സുനേഷ് ചെയ്ത പ്രവൃത്തി മാതൃകാപരമാണെന്ന് ശ്രീജിത്ത് കൊടേരി പറഞ്ഞു.