കണ്ണൂരിൽ ദളിത് പീഡനത്തിനെതിരെ പട്ടിക ജനസമാജം കലക്ടറേറ്റിന് മുൻപിൽ ഉപവാസ സമരം നടത്തി
താണയിലെ തറവാട് ഹോട്ടൽ നടത്തിയിരുന്ന കാഞ്ചനയുടെ പെട്ടിക്കട എടുത്ത്കൊണ്ടുപോയി നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയ ബിജെപി പ്രവർത്തർക്കെതിരെ കേസ്സെടുക്കണമെന്നും അഴീക്കോട്ടെ പള്ളി കടന്നുമ്പ്രം കോളനിയിലെ വെളളക്കുടിയൻ ആശന്റെ വീടിന് ഭീഷണിയാകും വിധം മണ്ണ് കുഴിച്ചെടുത്തവർക്കെതിരെ നടപടിയാവശ്യപ്പെട്ടും കലക്ടറേറ്റ് പടിക്കൽ ഉപവാസ സമരം നടത്തി.
May 31, 2025, 14:36 IST
കണ്ണൂർ:താണയിലെ തറവാട് ഹോട്ടൽ നടത്തിയിരുന്ന കാഞ്ചനയുടെ പെട്ടിക്കട എടുത്ത്കൊണ്ടുപോയി നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയ ബിജെപി പ്രവർത്തർക്കെതിരെ കേസ്സെടുക്കണമെന്നും അഴീക്കോട്ടെ പള്ളി കടന്നുമ്പ്രം കോളനിയിലെ വെളളക്കുടിയൻ ആശന്റെ വീടിന് ഭീഷണിയാകും വിധം മണ്ണ് കുഴിച്ചെടുത്തവർക്കെതിരെ നടപടിയാവശ്യപ്പെട്ടും കലക്ടറേറ്റ് പടിക്കൽ ഉപവാസ സമരം നടത്തി.
കേരള സ്റ്റേറ്റ് പട്ടികജന സമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ എൻ ആന്തൂരാൻ ഉൽഘാടനം ചെയ്തു. തെക്കൻ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബബിത ബേബി, പി വി പത്മനാഭൻ ,കെ വി ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.