കണ്ണൂരിൽ മൗത്ത് ഓർഗൻസ് ദി മ്യൂസിക് ടീം സംഗീത പെരുമഴ തീർത്തു
തോട്ടട ആശ്രയം സ്പെഷ്യൽ സ്കൂൾ വാർഷികത്തിൻ്റെ ഭാഗമായി കണ്ണൂരിലെ പ്രശസ്ത ഡോക്ടർമാരുടെ മ്യൂസിക് ബാൻഡായ മൗത്ത് ഓർഗൻസ് ദി മ്യൂസിക് ടീം നടത്തിയ സംഗീത വിരുന്ന് സംഗീത പെരുമഴ തീർത്തു
Nov 4, 2024, 13:57 IST
കണ്ണൂർ : തോട്ടട ആശ്രയം സ്പെഷ്യൽ സ്കൂൾ വാർഷികത്തിൻ്റെ ഭാഗമായി കണ്ണൂരിലെ പ്രശസ്ത ഡോക്ടർമാരുടെ മ്യൂസിക് ബാൻഡായ മൗത്ത് ഓർഗൻസ് ദി മ്യൂസിക് ടീം നടത്തിയ സംഗീത വിരുന്ന് സംഗീത പെരുമഴ തീർത്തു. ഡോക്ടർമായ പൾമോളജിസ്റ്റ് ഡോ. ശ്രീജിത്ത് എം. ഒ, ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. കവിത രൻഗൻ, ഐ സ്പെഷലിസ്റ്റ് ഡോ.രവി ആർ. വി, ദന്തൽ സർജനും മ്യൂസിക് ഡയറക്ടറുമായ ഡോ. സി. വി രഞ്ജിത്ത് എന്നിവർ അടങ്ങുന്ന മ്യുസിക്ക് ടീം ആണ് സംഗീത സാന്ദ്രമാക്കിയത്. കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ തോട്ടട ആശ്രയം സ്പെഷ്യൽ സ്കൂൾ വാർഷികാ ഘോഷം വിവിധ പരിപാടി കളോടെ നടന്നത്, സംഗീത വിരുന്ന് കൂടാതെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് നിർമിച്ച ഉത്പന്നങ്ങുടെ വില്പനയും നടന്നു.